മാംസം, മുട്ട, പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി

പന്തളം : കേരളത്തിന് ആവശ്യമായ മാംസം, മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ആനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് പ്രോജക്ടായ മാതൃകാ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം കടയ്ക്കാട് ഫാര്‍മേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ 39 ഗ്രാമപഞ്ചായത്തുകളില്‍ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ആവശ്യമായ മാംസം ഉത്പാദിപ്പിക്കുന്നതിന് കെപ്‌കോ, കുടുംബശ്രീ, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ എന്നിവ മുഖേന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കി പൊത്തുകുട്ടിയെ നല്‍കി വളര്‍ച്ച എത്തുമ്പോള്‍ തിരിച്ച് എടുക്കുകയും നല്ല വരുമാനം ഉറപ്പു വരുത്തുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. മൃഗസംരക്ഷണ മേഖലയില്‍ നൂതന സംരംഭങ്ങള്‍ കൊണ്ടുവരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന് ആവശ്യമായതില്‍ 90 ശതമാനം പാലും ഇന്നു കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കെപ്‌കോ മുഖേന എല്ലാ പഞ്ചായത്തുകളിലും കോഴികളെ നല്‍കി മുട്ട ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കി.
കര്‍ഷകര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം വീട്ടുമുറ്റത്ത് ലഭ്യമാക്കുകയാണ്. ഇതോടൊപ്പം ഡോക്ടറുടെ രാത്രി സേവനവും ലഭ്യമാക്കും. ഇതിനായി 29 വാഹനങ്ങള്‍ വിതരണം ചെയ്തു. 70 വാഹനങ്ങള്‍ കൂടി വിതരണം ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരുകയാണ്. കര്‍ഷകര്‍ക്ക് ഡോക്ടറുടെ സേവനം ലഭിക്കാന്‍ കോള്‍ സെന്ററിലേക്ക് വിളിച്ചാല്‍ മതിയാകും. 182 ബ്ലോക്കുകളില്‍ ഈ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള മൃഗപരിപാലന കിറ്റിന്റെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പന്തളം നഗരസഭ വികസനസ്ഥിരം സമിതി ചെയര്‍മാന്‍ ബന്നി മാത്യു, കൗണ്‍സിലര്‍മാരായ ഷഫിന്‍ റജീബ് ഖാന്‍, കെ.വി. പ്രഭ, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. രവീന്ദ്രന്‍, കെ.ആര്‍. രവി, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, സാജു അലക്‌സ്, നിസാര്‍ നൂര്‍മഹല്‍, മലയാലപ്പുഴ ശ്രീകോമളന്‍, മൃഗസംരക്ഷണ വകുപ്പ് പ്ലാനിംഗ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.ഡി.കെ. വിനുജി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു, ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. ഡാനിയേല്‍ ജോണ്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. രാജേഷ് ബാബു, ഓണാട്ടുകര വികസനസമിതി ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ വി.ആര്‍. ബിനേഷ്, പന്തളം നഗരസഭ സെക്രട്ടറി ഇ.ബി. അനിത, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജലക്ഷ്മി, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.സി.എ. അനീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles