ഏറ്റുമാനൂർ: ദേശാധിപനായ ഏറ്റുമാനൂരപ്പന്റ
ഉത്സവത്തിനാവശ്യമായ കുലവാഴകളും കരിക്കിൻ കുലകളും വഹിച്ചു കൊണ്ടുള്ള
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടപ്പൂര് കരക്കാരുടെകുലവാഴ, കരിക്കിൻകുല ഘോഷയാത്ര ഫെബ്രുവരി 20-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏറ്റുമാനൂരപ്പന്റ ദേശാധിപത്യത്തിലുള്ള 14 – ക്ഷേത്രങ്ങളിലെ ഘോഷയാത്രകളും പൊയ്കപുറം ദേവസ്ഥാനം, മഠത്തിൽപറമ്പ്, മൂലക്കോണം, വാറ്റുപുര, ക്ലാമറ്റം വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ആഘോഷ സമിതിയും സംഘടിപ്പിക്കുന്നഘോഷയാത്ര
കടപ്പൂര് ദേവി ക്ഷേത്രസന്നിധിയിൽ സംഗമിക്കും. ഉച്ച കഴിഞ്ഞ് 3.30-ന് ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ആർ. ജ്യോതി മഹാഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
വിവിധസ്ഥലങ്ങളിലെ സ്വീകരണമേറ്റുവാങ്ങി
തവളക്കുഴിയിൽ എത്തിച്ചേരും. അവിടെ നിന്നും താലപ്പൊലികളുടെയും ചെണ്ടമേളങ്ങളുടെയും കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങയുടെയും അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്രയായി ഏറ്റുമാനൂർ ടൗൺ ചുറ്റി അറാട്ടു മണ്ഡപം വഴി ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ കുലവാഴകളും കരിക്കിൻ കുലകളും ഏറ്റുവാങ്ങും.
തുടർന്ന് കൊടിമര ചുവട്ടിൽ ഇവ സമർപ്പിക്കുന്നതോടെ ദേശക്കാർ വിളിച്ചു ചൊല്ലി പ്രാർഥന നടത്തി ദേശകാണിക്ക യർപ്പിക്കുന്നതോടെ ഈ വർഷത്തെ ഘോഷയാത്ര പൂർത്തിയാകും.
പത്രസമ്മേളനത്തിൽ കടപ്പൂര് ദേവി ക്ഷേത്രം പ്രസിഡന്റ് കെ.ആർ.ശശികുമാരൻ നായർ , സെക്രട്ടറി മനോജ് കൃഷ്ണൻനായർ ,എൻ.എസ്. എസ് .കാണക്കാരി മേഖലാകൺവീനർ
കെ.എൻ.ശ്രീകുമാർ , ദീപു മോഹൻ ,ജയചന്ദ്രൻ നായർ , ദിലീപ് .വി . നായർ എന്നിവർ പങ്കെടുത്തു.