മണിമല: സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂളിൽ സയൻസ് ഓൺ വീൽസ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. മാത്യു താന്നിയത്ത് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സയന്റിസ്റ്റ് ഡോ. ഷെറിൻ ബി.എം മുഖ്യപ്രഭാക്ഷണം നടത്തി. പ്രധാന അധ്യാപകൻ തോമസ് എം.കെ , ജില്ലാ പഞ്ചായത്തംഗം ഷെസി ഷാജൻ, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത്, വാർഡംഗം ബെൻസി ബൈജു, പ്രിൻസിപ്പാൾ ബെന്നി തോമസ്, ജോസ് വർഗീസ് കൂനംകുന്നേൽ ,,ജോയിസ് കൊച്ചുമുറി ,സുരേഷ് മൈലാട്ടുപാറ,
അധ്യാപകരായ ജോസഫ് ആന്റണി ആലപ്പാട്ട്,മനോജ് വടക്കേമുറി, ജിജി കുഴിപതാലിൽ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സയൻസ് ഓൺ വീൽസ് തിങ്കളാഴ്ച സമാപിക്കും.
മെഡിക്കൽ കോളേജുകൾ, എൻഞ്ചിനിയറിംഗ് കോളേജുകൾ തുടങ്ങിയവരെക്കൂടി പങ്കെടുപ്പിച്ച് മെഡിക്കൽ രംഗത്തെ പുത്തൻ അറിവുകളും വിസ്മയങ്ങളും എൻഞ്ചിനിയർ രംഗത്ത് നൂതന സാങ്കേതിക വിദ്യകളും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പരിചിതമാക്കുവാനായുള്ള പരിപാടിയാണിത്.
മെഡിക്കൽ കോളേജിൽ മാത്രം കാണാൻകഴിയുന്ന മനുഷ്യരുടെ ആന്തരിക അവയവങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
കേരള ഫയർ ആന്റ് റെസ്ക്യൂ ഫോർസിന്റെ ആധുനിക സാങ്കേതിക വിദ്യകളും കേരളപോലീസിന്റെ ആധുനിക ബോംബു ഡിറ്റക്ട്ടർ മിഷ്യനുകൾ ഉൾപ്പടെയിവടെയൊരുക്കിയിട്ടുണ്ട്. .
മണിമല സെന്റ് ജോർജ്ജ് സ്കൂളിലെ ബാല ശാസ്ത്രജ്ജരുടെ നൂതന കണ്ടുപിടുത്തങ്ങളും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. ജുറാസിക്ക് പാർക്കും കോടാനുകോടി വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ജീവിവർഗങ്ങളുടെ ആന്തരികഘടനകളും വിവിധ മോഡലുകളും പ്രത്യേകം സെന്റ് ജോർജ്ജ് സ്കൂളിൽ പുതിയതായി ആരംഭിക്കുന്ന ശാസ്ത്രമ്യൂസിയം പൊതുജനങ്ങൾക്ക സന്ദർശിക്കാവുന്നതാണ്.
18, 19 തീയതികളിൽ പൊതുജനങ്ങൾക്കും 20-ാം തീയതി വിദ്യാർത്ഥികൾക്കുമായി പ്രവേശനം ക്രമീകരിച്ചിരിക്കുന്നു.