മീനടം ഭഗവതി ക്ഷേത്രത്തിൽ ഉത്സവം 18 മുതല്‍

മീനടം: ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 18ന് തുടങ്ങി 25ന് സമാപിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ.എസ്. ജനാര്‍ദ്ദനപണിക്കര്‍ കൊച്ചിയില്‍, സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണന്‍ നായര്‍ പുന്നൂര് എന്നിവര്‍ അറിയിച്ചു.

Advertisements

18ന് രാവിലെ ഏഴിന് മൃത്യുഞ്ജയഹോമം, 9.30ന് ധാര, 10ന് നാരായണീയപാരായണം, വൈകിട്ട് ഏഴിന് ഹിന്ദുധര്‍മ്മ പരിഷത്. പ്രഭാഷണം-രാജന്‍ മലനട, 8.30ന് ഗാനാര്‍ച്ചന, 11ന് അഷ്ടാഭിഷേകം, ശിവരാത്രിപൂജ. 19ന് രാവിലെ എട്ടിന് ഹരിനാമസങ്കീര്‍ത്തനം, വൈകിട്ട് ഏഴിന് ഹിന്ദുധര്‍മ്മ പരിഷത്, പ്രഭാഷണം: അഭിലാഷ് കീഴൂട്ട്, 8.30ന് നാട്യരസം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

20ന് വൈകിട്ട് ഏഴിന് ഹിന്ദുധര്‍മ്മ പരിഷത്, പ്രഭാഷണം: കെ.എസ്. സുദര്‍ശന്‍, എട്ടിന് നൃത്തനൃത്യങ്ങള്‍, 9ന് കഥാപ്രസംഗം.

21ന് വൈകിട്ട് 6.45ന് സോപാനസംഗീതം, 7.30ന് കൃഷ്ണായനം – പാര്‍ത്ഥസാരഥി ബാലഗോകുലം, മീനടം. 22ന് വൈകിട്ട് 6.30ന് അന്‍പൊലി എഴുന്നള്ളത്ത്, തോട്ടുങ്കല്‍ കാണിക്കമണ്ഡപത്തിലേക്ക്, ഏഴിന് ചാക്യാര്‍കൂത്ത്, 8.30ന് ഭക്തിഗാനാര്‍ച്ചന-ശ്രീദേവി അമൃതസംഗം മീനടം. 23ന് വൈകിട്ട് 6.45ന് അന്‍പൊലി എഴുന്നള്ളത്ത് – വീടുകളില്‍, ഏഴിന് ഭരതനാട്യം, 7.30ന് കഥകളി, കഥ: ദുര്യോധനവധം. 9.30ന് ഇരട്ട ഗരുഡന്‍ വരവ്.

24ന് വൈകിട്ട് ഏഴിന് കരാക്കേ ഭക്തിഗാനമേള, 8.30ന് തിരുവാതിര- മൂകാംബിക എന്‍എസ്എസ് വനിതാസമാജം, തോട്ടുങ്കല്‍, 9ന് ദേശതാലപ്പൊലി സ്വീകരണം, 10ന് ഭക്തിസംഗീതനിശ.

25ന് രാവിലെ തന്ത്രി കുരുപ്പക്കാട്ട് മന നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നവകം, ശ്രീഭൂതബലി, എട്ടിന് ആല്‍ച്ചുവട്ടില്‍ കുടംനിറ, വില്‍പ്പാട്ട്, 9ന് കുടം ആട്ടം, 9ന് ഭാഗവത സദസ്സ്, 10ന് അക്ഷരശ്ലോക സദസ്സ്, 11ന് ഓട്ടന്‍തുള്ളല്‍, കഥ- കിരാതം,
12ന് കുംഭകുട സ്വീകരണം, 12.30ന് കുടം ആട്ടം, മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, അന്‍പൊ
ലി, 8.30ന് ഗാനാര്‍ച്ചന മരുതകാവ് ധന്വന്തരി ഭജന്‍സ്, ളാക്കാട്ടൂര്‍, 8.30ന് ഗരുഡന്‍ വരവ്, 10.30ന് വിളക്കിന് എഴുന്നള്ളിപ്പ്, 12ന് നാടകം.

Hot Topics

Related Articles