ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഗതാഗത നിയന്ത്രണം

ചങ്ങനാശ്ശേരി :റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന ഒന്നാംകര ഫ്ലൈഓവറിൻ്റെ ഗിർഡർ സ്ഥാപിക്കുന്ന പ്രവൃത്തി 20 തിങ്കളാഴ്ച മുതൽ 25 ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാത്രി 9 മണി മുതൽ പുലർച്ചെ 6 മണി വരെ നടക്കും.

Advertisements

നിർമാണം നടക്കുന്നതിനാൽ ഈ ഭാഗത്തൂകൂടി കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങൾ ഉൾപ്പടെ) പെരുന്നയിൽ നിന്നും പോകേണ്ട എല്ലാ വാഹനങ്ങളും തിരുവല്ല-അമ്പലപ്പുഴ വഴി ആലപ്പുഴക്കും , ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ അമ്പലപ്പുഴ-തിരുവല്ല വഴി ചങ്ങനാശ്ശേരിക്കും പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Hot Topics

Related Articles