റബറിന്റെ വില 150 ൽ താഴെ : എല്ലാം കഴിഞ്ഞാൽ മിച്ചം കണ്ണീരും കടവും ; 300 ഓളം മരങ്ങൾ വെട്ടിമാറ്റി കർഷകൻ 

പാലാ : റബ്ബർ മേഖല നഷ്ടത്തിലായത്തോടെ തോട്ടത്തിലെ റബ്ർ മരങ്ങൾ വെട്ടിമാറ്റി കർഷകൻ. തന്റെ പറമ്പിലെ വെട്ടു തുടങ്ങി 2 വർഷമായ 300 ഓളം റബ്ബർ മരങ്ങളാണ് പാറപ്പള്ളി മൂക്കൻ തോട്ടത്തിൽ ജോയ് വിലയിടിവ് മൂലം വെട്ടി മാറ്റിയത്.

Advertisements

വെട്ടു തുടങ്ങി 2 വർഷം മാത്രമായ റബ്ബർ മരങ്ങളാണ് ഈ കർഷകൻ വെട്ടിമാറ്റിയത്.റബ്ബർ മേഖലയിലെ തുടർച്ചയായി തുടരുന്ന വിലതകർച്ചയിൽ നട്ടം തിരിയുന്ന പല കർഷകരും ഇതേ അവസ്ഥയിലാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു കിലോ റബ്ബർ ഷീറ്റിനു 135 നും 140 നും ഇടയിൽ മാത്രമാണ് വില ലഭിക്കുന്നത്. എന്നാൽ റബ്ബർ തോട്ടത്തിലെ പള്ള വെട്ടും, വെട്ടു കൂലിയും, വളം ഇടീരും എല്ലാം കഴിയുമ്പോൾ കർഷകന് മിച്ചമായി ഒന്നും ലഭിക്കാറില്ല.ഏകദേശം 15 വർഷംകൂടെ വെട്ടാൻ പറ്റുന്ന 300 ഓളം റബ്ബർ മരങ്ങളാണ് വെട്ടിയതെന്ന് പാറപള്ളി മൂക്കൻ തോട്ടത്തിൽ ജോയ് പറയുന്നു. ഇതിനു മുൻപും ഇദ്ദേഹം നഷ്ടത്തിലായ തന്റെ റബ്ബർ തോട്ടം വെട്ടി മുള കൃഷി ചെയ്ത് തുടങ്ങി. 

കൂടാതെ 2 ഏക്കർ റബ്ബർ തോട്ടം വെട്ടി മാറ്റി അവിടെ വന സാദൃശ്യമായ കൃഷികൾ ആരംഭിച്ചു.ഇവിടെ തന്നെ ഹെർബൽ ഗാർഡനും ഒരുകാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അടികടിയുണ്ടാകുന്നു റബ്ബർ വില തകർച്ച ചെറിയ ദുരിതമല്ല കർഷകർക്ക് സമ്മാനിക്കുന്നത്. കിലോക് 250 രൂപയെങ്കിലും വില ലഭിച്ചാൽ മാത്രമേ റബ്ബർ കൃഷി ആധായകരമാവുകയുള്ളു.

ഏഴ് വർഷത്തോളം പരിചരിച്ചാൽ മാത്രമേ റബ്ബർ വെട്ടാൻ പാകമാവുകയുള്ളു. എന്നാൽ തുടക്കം കാലഘട്ടത്തിൽ മുടക്കുന്ന പണം പോലും ഈ കൃഷി കൊണ്ട് ലഭിക്കില്ല. മാറി മാറി വരുന്ന സർക്കാരുകൾ റബ്ബർ കർഷകർക്ക് വേണ്ടി പാലാ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഇതിന്റെ യാതൊരു ഗുണവും ഇത് വരെ കർഷകർക്ക് ലഭിച്ചിട്ടില്ല. ഈ നിലയിൽ ഇനിയും മുൻപോട്ട് പോയാൽ കൂടുതൽ റബ്ബർ തോട്ടങ്ങൾ അപ്രത്യക്ഷമാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.