അയ്മനം: പരിപ്പ് പാലം പൊളിച്ച് മാറ്റി പുതിയ പാലം നിർമ്മിക്കുന്നു. നാളെ പാലം പൊളിച്ചു തുടങ്ങും.മന്ത്രി വി എൻ വാസവന്റെ ഇടപെടലിനെ തുടർന്നാണ് പാലം പുനർ നിർമ്മിക്കുന്നത്. പഴയ പാലം വീതി കൂട്ടി അറ്റകുറ്റി പണി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പുനർ നിർമ്മിക്കുവാൻ തീരുമാനിച്ചത്.
പരിപ്പിൽ നിന്നും നെല്ല് എടുക്കുവാനും, ജനങ്ങളുടെ മറ്റ് ആവശ്യങ്ങൾക്കും വലിയ വാഹനങ്ങൾക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുവാൻ സാധിക്കാത്തതിന് പരിഹാരമാർഗ്ഗം എന്ന നിലയ്ക്കാണ് പുതിയ പാലം വീതി കൂട്ടി പുനർ നിർമ്മിക്കുന്നത്. 10.5 മീറ്റർ വീതിയിലും 15 മീറ്റർ നീളത്തിലുമാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമ്മാണത്തിനുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ആറുമാസംകൊണ്ട് പദ്ധതി പൂർത്തിയാക്കുന്ന രീതിയിലാണ് ജോലികൾ പുരോഗമിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടയംപടി – പരിപ്പ് റോഡിന്റെ പുനർനിർമ്മാണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. പരിപ്പ് പാലത്തിന്റെ നിർമ്മാണവും കൂടി പൂർത്തിയായാൽ 900 വരെ ബസ് സർവീസ് നീട്ടുവാനും അതോടൊപ്പം ആ പ്രദേശത്തെ യാത്ര ക്ലേശത്തിന് ശാശ്വത പരിഹാരവും ആകും.