കോട്ടയം: നിരവധി ആളുകൾക്ക് ആശ്രയമായിരുന്ന കോട്ടയം നാഗമ്പടത്തെ പാസ്പോർട്ട് സേവാ കേന്ദ്രം അടച്ചു പൂട്ടിയതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് – രാഷ്ട്രീയ ഗൂഡാലോചനയെന്ന ആരോപണം ശക്തം. പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് സെൻട്രൽ പിഡബ്ല്യുഡി അധികൃതരുടെ കണ്ടെത്തലിന്റെ പുറകിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു.
കെട്ടിട ഉടമ ജില്ലയിലെ അറിയപ്പെടുന്ന അബ്കാരിയാണ്, അബ്കാരി രംഗത്തെ ശത്രു എതിരാളികളിൽ നിന്ന് പാസ്പോർട്ട് സേവാ കേന്ദ്രം അധികൃതർ കള്ളവായ പരാതി ഫെബ്രുവരി പതിനാലിന് എഴുതി വാങ്ങിയതാണ് എന്നാണ് പ്രചാരണം.കെട്ടിടത്തിൽ കുലുക്കം അനുഭവപ്പെട്ടുവെങ്കിൽ സമീപത്തെ കെട്ടിടങ്ങൾക്കും സംഭവിച്ചേനെ, ഇവിടെ മറ്റാർക്കും അനുഭവപ്പെടാത്ത കുലുക്കം പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ ചില വ്യക്തികൾക്ക് അനുഭവപ്പെട്ടു എന്നതാണ് സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ബലക്ഷയ പ്രചാരണത്തിന് പുറകിൽ രാഷ്ട്രീയ – റിയൽഎസ്റ്റേറ്റ് – അബ്കാരി സംഘമാണ് എന്നുള്ള സൂചനകൾ ഉണ്ട്. പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ കെട്ടിട ബലക്ഷയ പ്രചാരണത്തിന്റെ മണിക്കൂറുകൾക്കുള്ളിൽ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ ഗുഢാലോചനയിലേക്ക് സംശയങ്ങൾ നിങ്ങുന്നത്.