വനം വകുപ്പിന്റെ ചട്ടങ്ങൾ ഇവിടെ വിലപ്പോവില്ല ; തിടമ്പേറ്റാനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി രാമൻ’

ഇരിങ്ങാലക്കുട: ഇരിഞ്ഞാടപ്പിള്ളി രാമന്‍ ലക്ഷണമൊത്ത ‘കൊമ്പനാ’ണ്. പത്തര അടി ഉയരം. എണ്ണൂറ് കിലോ തൂക്കം. നാലാളെ പുറത്തേറ്റും. ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഫെബ്രുവരി 26-ന് ഈ ഗജവീരനെ നടയിരുത്തും.

Advertisements

എന്നാല്‍, അടുത്തുചെന്നാല്‍ അറിയാം ഇതൊരു ‘റോബോട്ട്’ ആനയാണെന്ന്.
ക്ഷേത്രങ്ങളില്‍ ആദ്യമായാണ് റോബോട്ട് ആനയെ നടയിരുത്തുന്നത്. ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഒരുകൂട്ടം ഭക്തരുടെ സംഭാവനയാണ് ഈ റോബോട്ട് കൊമ്പന്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

26-ന് നാലിന് ക്ഷേത്രത്തില്‍ നടക്കുന്ന നടയിരുത്തല്‍ ചടങ്ങില്‍ താന്ത്രികമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. കളഭാഭിഷേകത്തിനുശേഷം നടക്കുന്ന എഴുള്ളിപ്പിന് ഇരിഞ്ഞാടപ്പിള്ളി രാമന്‍ തിടമ്പേറ്റും.

പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തിലാണ് മേളം. നാലുപേര്‍ക്ക് ഇരിക്കാവുന്ന ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വീശാനും ആളുകളുണ്ടാകും.

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആനയുടെ തല, ചെവികള്‍, കണ്ണ്, വായ, വാല്‍ എിവ സദാസമയം ചലിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആനയുടെ സഞ്ചാരം ട്രോളിയിലാണ്.

അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് രണ്ടുമാസം പണിയെടുത്താണ് ആനയെ ഒരുക്കിയത്. ഇരുമ്പുകൊണ്ടുള്ള ചട്ടക്കൂടിനു പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുത്.
അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ ചലനം.

നേരത്തെ ദുബായ് ഉത്സവത്തിന് റോബോട്ട് ഗജവീരന്മാരെ ഒരുക്കിയ ചാലക്കുടി കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍- ഹി- ആർട്സിലെ ശില്പികളായ പ്രശാന്ത്, സാന്റോ, ജിനേഷ്, റോബിന്‍ എന്നിവരാണ് ഈ ഗജവീരനേയും നിര്‍മിച്ചിരിക്കുത്.

തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുതെന്ന് ശില്പികളിലൊരാളായ പ്രശാന്ത് പറഞ്ഞു. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നി് വെള്ളം ചീറ്റും.

Hot Topics

Related Articles