കോട്ടയം നഗരസഭയിൽ വീണ്ടും എൽഡിഎഫ് അവിശ്വാസം; നാളെ ചർച്ചയ്ക്ക് എടുത്തേക്കും

കോട്ടയം : കോട്ടയം നഗരസഭയിൽ വീണ്ടും എൽഡിഎഫ് അവിശ്വാസം. നാളെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുത്തേക്കുമെന്നാണ് സൂചന.

Advertisements

നഗരസഭ ചെയര്‍പേഴ്‌സൺ യുഡിഎഫിലെ ബിന്‍സി സെബാസ്റ്റ്യനെതിരെ എതിരെ ഇത് രണ്ടാം വട്ടമാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്നതിന് കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിപ്പ് നൽകി.

ഇടത് അവിശ്വാസ പ്രമേയകാര്യത്തിൽ ബി ജെ പി നിലപാട് തിങ്കളാഴ്ച്ച പ്രഖ്യാപിക്കും.

നിലവിലെ സാഹചര്യത്തിൽ ബിജെപി പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ.

അവിശ്വാസം വിജയിച്ച് ചെയർപേഴ്സൺ പുറത്ത് പോയാൽ തുടർന്ന് നടക്കുന്ന
തെരഞ്ഞെടുപ്പിൽ ബിജെപി വിട്ടുനിന്നാലും എൽഡിഎഫിന് ഭരണം പിടിക്കാമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

ചിങ്ങവനം പുത്തൻതോട് വാർഡ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിൻ്റെ മുൻതൂക്കം നിലവിൽ എൽ ഡി എഫിന് ഉണ്ട്.

മുമ്പ് 22 വീതം ബലാബലത്തിൽ യുഡിഎഫും – എൽഡിഎഫും, എട്ട് സീറ്റുകളുമായി ബിജെപിയുമാണ് കോട്ടയം നഗരസഭയുടെ 52 അംഗ കാൺസിലിനെ പ്രതിനിധീകരിച്ചിരുന്നത്

ഇപ്പോഴുള്ള ഒരംഗത്തിന്‍റെ മുൻതൂക്കമാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നത്.

അഴിമതി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത എന്നിവ ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Hot Topics

Related Articles