ആലപ്പുഴ: ഹെൽത്ത് കാർഡിനുള്ള ടൈഫോയ്ഡ് പ്രതിരോധ കുത്തിവെപ്പ് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജുഅപ്സര. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പകർച്ചവ്യാധിയായി മറ്റ് രോഗങ്ങൾ ഉണ്ടെന്നിരിക്കെ ടൈഫോയ്ഡ് വാക്സിൻ മാത്രമെടുക്കണമെന്ന നിബന്ധന അശാസ്ത്രീയമാണ്. ഇത് ജീവനക്കാർക്ക് വലിയസാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
സർക്കാർ ആശുപത്രിയിൽ മരുന്നില്ലാത്തതിനാൽ പുറത്തുനിന്ന് വലിയതുക കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. ആദ്യഘട്ടത്തിൽ 2,000 രൂപവരെ നൽകിയാണ് വാക്സിൻ തരപെടുത്തിയത്. നിലവിൽ മെഡിക്കൽ സ്റ്റോറിൽനിന്ന് 160 രൂപക്കാണ് മരുന്ന് വാങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെട്ടികിടക്കുന്ന മരുന്ന് വിൽക്കാൻ മരുന്നുകമ്പനിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിത്. ആദ്യത്തെ നിബന്ധനയിൽ പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരുന്നില്ല. ടൈഫോയ്ഡിന് പിന്നാലെ മറ്റ് പ്രതിരോധ കുത്തിവെപ്പുകളും കൊണ്ടുവരും. ഹെൽത്ത് കാർഡിന്റെ മറവിൽ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.