കോട്ടയം: റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ (കെർക്ക) പ്രതിഷേധ ധർണ ഇന്ന് നടക്കും. രാവിലെ 11 ന് കോട്ടയം ജില്ലാ രജിസ്ട്രാർ ഓഫിസിന് മുന്നിലാണ് ധർണ നടക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 2023 ബജറ്റിൽ ഭൂമിയുടെ ഫെയർവാല്യു 20 ശതമാനം വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക, റിയൽ എസ്റ്റേറ്റ് മേഖലയെ തകർക്കുന്ന സർക്കാർ നടപടി പിൻവലിക്കുക. കെർക്കയുടെ ജില്ലാ സംസ്ഥാന നേതാക്കളും വിവിധ രാഷ്ട്രീയ സാംസ്കാരിക നായകരും പങ്കെടുക്കുന്നു.
Advertisements