പെട്ടെന്നു തിരുവനന്തപുരത്ത് എത്തണം ; എന്നാൽ പിന്നെ 108വിളിച്ചേക്കാം ; സുഖയാത്ര നടത്തിയ യുവാവ് എത്തിയത് പോലീസ് സ്റ്റേഷനിൽ

ഹരിപ്പാട്: ന്യൂറോ സർജനാണെന്നും തിരുവനന്തപുരത്ത് അടിയന്തരശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് 108 ആംബുലൻസ് വിളിച്ച് യാത്രചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പെരികവിള എ.പി. നിവാസിൽ അനന്തു (29) ആണ് അവശ്യസേവനം ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായത്.

Advertisements

ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന അനന്തുവിന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് 108 ആംബുലൻസ് വിളിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽപ്പെടുന്നവർക്കാണ് 108-ന്റെ സേവനം ലഭിക്കുന്നത്. ഡ്രൈവർ ഇതു പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ കാര്യംപറഞ്ഞ് തിരുവനന്തപുരത്തിനു പോകാൻ വാശിപിടിച്ച ഇയാളെ 108 ജീവനക്കാർ ആംബുലൻസിൽ കയറ്റി ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

Hot Topics

Related Articles