റേഷന്‍ വാതില്‍പ്പടി വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് വിതരണം കാര്യക്ഷമമാക്കണം. ഇപ്പോഴും ചിലയിടങ്ങളില്‍ വാതില്‍പ്പടിയില്‍ തൂക്കിയിറക്കാറില്ല. വാതില്‍പ്പടി കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ധാരണപ്രകാരമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതൊഴിവാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ പെന്‍ഷന്‍ പറ്റുമ്പോള്‍ ആറുമാസത്തെ കുടശ്ശിക ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സമീപനം ശരിയല്ല. റേഷന്‍ വ്യാപാരികള്‍ നല്‍കുന്ന അംശാദായം യഥാസമയം ക്ഷേമനിധിബോര്‍ഡില്‍ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ അതാത് കാലത്തെ റ്റി.എസ്.ഒ.മാരില്‍ നിന്നും ചുമതലക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്നും പിഴഈടാക്കുകയും ശിക്ഷണനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സെര്‍വര്‍ തകരാര്‍മൂലം വിതരണ തോത് കുറഞ്ഞ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അടിയന്തിരമായി വേതന പരിഷ്‌കരണം നടപ്പിലാക്കണം. മിനിമം വേതനം 30,000/- രൂപയാക്കണമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയന്‍ ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ശ്രീകുമാര്‍, ഉഷാ സുരേഷ്, ഇ.കെ. സുരേഷ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് യോഗം നിയന്ത്രിച്ചത്. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി ഡി. സജി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമേഷ്ബാബു, കെ ആര്‍ ഇ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. പ്രിയന്‍കുമാര്‍, ക്ഷേമനിധി ബോര്‍ഡ് അംഗം മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വി.ഡി. അജയകുമാര്‍, കെ.വി. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ റേഷന്‍ വ്യാപാരികളുടെ മക്കള്‍ക്ക് അവാര്‍ഡ് വിതരണവും മുതിര്‍ന്ന റേഷന്‍ വ്യാപാരികളെ ആദരിക്കുകയും ചെയ്തു.
ഭാരവാഹികളായി എ.പി.ജയന്‍ പ്രസിഡന്റ്, പി.ജി. ഹരികുമാര്‍ വര്‍ക്കിംഗ് പ്രസിഡന്റ്, കെ.വി. സുരേഷ് കുമാര്‍, ആര്‍. സനല്‍കുമാര്‍, പി.വി. റോയി, റഫാസ് മീര, കോമളകുമാരി വൈസ് പ്രസിഡന്റ്, സെക്രട്ടറി വി.ഡി. അജയകുമാര്‍, ജോ. സെക്രട്ടറിമാര്‍ ജി. രാജേന്ദ്രന്‍, നാസര്‍ റാവുത്തര്‍, ഷൈനു പാടം, നൗഷാദ് ബി, രാജേഷ് ചിറ്റാര്‍, ഖജാന്‍ജി ഉഷാസുരേഷ് അടക്കം 41 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
റേഷന്‍ വാതില്‍പ്പടി വിതരണത്തിലെ
അപാകതകള്‍ പരിഹരിക്കണം
കെ ആര്‍ ഇ എഫ് – എ ഐ ടി യു സി ജില്ലാ സമ്മേളനം
Advertisements