കോട്ടയം: വിജയപുരം പഞ്ചായത്ത് എട്ടാം വാർഡിൽ ജലജീവൻ പദ്ധതി നടപ്പാക്കത്തിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 9.30 ന് വടവാതൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ ജല ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 88 കോടിയാണ് വിജയപുരം പഞ്ചായത്തിന് അനുവദിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 41 കോടി രൂപയുടെ ടെൻഡർ വിളിച്ചതായും, ഒരു വർഷത്തിൽ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതായും ബിജെപി പറയുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമായി നടത്തുമെന്നും ബൂത്ത് ജനറൽ സെക്രട്ടറി ബെന്നി സെബാസ്റ്റ്യൻ, ബൂത്ത് പ്രസിഡന്റ് കെ.എം മഹേഷ് എന്നിവർ അറിയിച്ചു.
Advertisements