ആരീപ്പറമ്പ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വാട്ടർ പ്യൂരിഫെയർ നൽകി ബിജെപി ജില്ലാ കമ്മിറ്റി

കോട്ടയം: ആരീപ്പറമ്പ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വാട്ടർ പ്യൂരിഫെയർ നൽകി ബിജെപി ജില്ലാ കമ്മിറ്റി. അരീപ്പറമ്പ് സ്‌കൂളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നാളുകളായുള്ള ആവശ്യം ആയിരുന്നു ഒരു വാട്ടർ പ്യൂരിഫയർ എന്നത്. സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് സജി വള്ളോത്ത്മല മുൻകൈയെടുത്ത് ഈ വിഷയം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ ശ്രദ്ധയിൽ പെടുത്തി.

Advertisements

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂൾ അങ്കണത്തിൽ വെച്ച് ജില്ലാ പ്രസിഡന്റ് സ്‌കൂൾ പ്രിൻസിപ്പൽ രജനി ടീച്ചർക്ക് വാട്ടർ പ്യുരിഫയർ കൈമാറി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.ജി. ഗോപകുമാർ, പി. ടി. രവിക്കുട്ടൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അർജുൻ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് പി.ബി., ബൂത്ത് പ്രസിഡന്റ് രാജു കിടാരത്തിൽ, സ്‌കൂൾ അധ്യാപകർ, കുട്ടികൾ എല്ലാവരും പങ്കെടുത്തു.

Hot Topics

Related Articles