കോട്ടയം: കേരള സഹകരണ നിയമം 3-മത് സമഗ്ര ഭേദഗതി ബിൽ 2022 മായി ബന്ധപ്പെട്ട് സഹകരണ ജനാധിപത്യ വേദി കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ സഹകരണസംഘം ജോയിൻറ് രജിസ്ട്രാർ ടോണി ജോസഫ് വിഷയാവതരണം നടത്തി. സഹകരണ ജനാധിപത്യ വേദി കോട്ടയം ജില്ല ചെയർമാൻ ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യോഗം കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ് .നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് കുര്യൻ ജോയ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. ജി ഗോപകുമാർ, സഹകരണ ജനാധിപത്യ വേദി ജില്ലാ കൺവീനർ ജാൻസ് കുന്നപ്പള്ളി, കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രൻ നായർ, കെ.സി.ഇ.എഫ് കോട്ടയം ജില്ലാ സെക്രട്ടറി മനു പി കൈമൾ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ സമഗ്ര ഭേദഗതിയുമായി ബന്ധപ്പെട്ട് സഹകാരികൾക്കും സംഘം ജീവനക്കാർക്കും ഉള്ള ആശങ്കകൾ കൃത്യതയോട് കൂടി ക്രോഡീകരിച്ച് സെലക്ട് കമ്മിറ്റിക്ക് മുമ്പാകെയും ബന്ധപ്പെട്ട എം.എൽഎ മാരുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനും യോഗം തീരുമാനിച്ചു.