പത്തനംതിട്ട : കോന്നി ഗവ. മെഡിക്കല്‍ കോളജിലേക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച കോളജ് ബസ് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. 2022-23 വര്‍ഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്ന് തുക വിനിയോഗിച്ചാണ് കോന്നി മെഡിക്കല്‍ കോളജിന് ബസ് അനുവദിച്ചത്. 100 കുട്ടികള്‍ക്കാണ് ആദ്യ ബാച്ചായി ഈ അധ്യയന വര്‍ഷം കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചത്.
Advertisements