കരാട്ടേ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടി കവിയൂർ സ്വദേശി

കവിയൂർ: ഇന്റർനാഷണൽ കരാട്ടെ അസോസിയേഷൻ ചെന്നെയിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി കവിയൂർ സ്വദേശി തൊട്ടിയിൽ വീട്ടിൽ യബ്ബേസ് ടി.സാം വെങ്കലം നേടി. കവിയൂർ എൻഎസ്എസ് സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. എം.ആർഎസ് വടശ്ശേരിക്കരയിലെ അധ്യാപകൻ സാം ഫിലിപ്പിന്റെയും അഡ്വ.എം.ജി സുജാതയുടെയും മകനാണ്. കുമിത്ത ഇനത്തിലാണ് യബ്ബേസ് വെങ്കലം നേടിയത്. തിരുവല്ല ഷിവ മാർഷ്യൽ കരാട്ടെ അക്കാദമിയിലാണ് പരിശീലനം.

Advertisements

Hot Topics

Related Articles