തിരുവനന്തപുരം : കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി ഇടപാടുകളില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി പത്ത് ലക്ഷത്തിന് മുകളില്‍ ട്രഷറി ബില്ല് മാറണമെങ്കില്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം.

25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കായിരുന്നു ഇതു വരെ നിയന്ത്റണം ഉണ്ടായിരുന്നത്. ചെക്കുകള്‍ മാറുന്നതിനുള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. ട്രഷറികളിലെ വാംസ് സോഫ്റ്റ്‌വെയറില്‍ ഇതനുസരിച്ച്‌ മാറ്റം വരുത്തണമെന്ന് ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി ട്രഷരി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. .

Advertisements

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ട ശേഷമാണ് പരിധി ഉയര്‍ത്തിയത്.

Hot Topics

Related Articles