കോട്ടയം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് ഓർഗനൈസേഷൻ (ഐഎൻടിയുസി) വാർഷിക സമ്മേളനം ഫെബ്രുവരി 28 നും, മാർച്ച് ഒന്നിനുമായി നടക്കും. തിരുവനന്തപുരം കെ.കരുണാകരൻ നഗറിൽ മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. 28 ന് പത്തിന് വർക്കിംങ് കമ്മിറ്റിയോഗം, 12 ന് പ്രമേയ രൂപീകരണം, ഒരു മണിയ്ക്ക് വിശ്രമവും, ഭക്ഷണവും, രണ്ടിന് പ്രമേയ ചർച്ച, വൈകിട്ട് നാലിന് റിപ്പോർട്ടിന്മേൽ ചർച്ച, വൈകിട്ട് അഞ്ചിന് പ്രമേയത്തിനും റിപ്പോർട്ടിനും അന്തിമ രൂപം നൽകൽ എന്നിവ നടക്കും.
മാർച്ച് ഒന്നിന് തിരുവനന്തപുരം പ്രസ്‌ക്ലബിന് സമീപത്തെ അധ്യാപക ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ എൻ.അഴകേശൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ആർ.രാകേഷ് റിപ്പോർട്ട് അവതരിപ്പിക്കും. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി , എം. വിൻസന്റ് എം.എൽഎ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ എന്നിവർ പ്രസംഗിക്കും.