നഴ്സിങ് വിദ്യാർഥിനിയെ നിർബന്ധിച്ച് മദ്യം നൽകി കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കി ;സുഹൃത്തുക്കൾ പിടിയിൽ

കോഴിക്കോട് : എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയായി.

Advertisements

സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവർ പിടിയിലായിട്ടുണ്ട്.
മദ്യം ബലമായി നൽകിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം ഉണ്ടായത്.

സുഹൃത്തുക്കളായ രണ്ടു പേർ ചേർന്ന് അവർ താമസിക്കുന്ന മുറിയിലെത്തിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

മുറിയിൽവച്ച് നിർബന്ധപൂർവം
മദ്യം നൽകിയ ശേഷമായിരുന്നു പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ പെൺകുട്ടിയെ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു

പരാതി ലഭിച്ചതിനു പിന്നാലെ കസബ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാൻ ആകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ടായിരുന്നു.
ഇവരുടെ കൃത്യമായ വിശദാംശങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടിച്ചത്.

Hot Topics

Related Articles