കോട്ടയം :നഗരസഭാ നാലാം വാർഡ് നട്ടാശ്ശേരി പുത്തേട്ട് നീലിമംഗലം റോഡിൽ വെട്ടിക്കാക്കുഴിയിൽ അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ സ്ഥാപിച്ച മിനി എം സി എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) ന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, നിറഞ്ഞിരുന്നതിനാൽ ഇവയിലേക്ക് തീ അതിവേഗം പടർന്ന് വലിയ അഗ്നിബാധയാണുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊട്ടു സമീപത്തെ വൈദ്യുതി പോസ്റ്റിലേക്കും, കേബിളുകളിലേക്കും തീ പടർന്നിരുന്നു.
അപകടം അറിഞ്ഞ് ഉടൻ തന്നെ കെ എസ് ഇ ബി അധികൃതർ പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിശ്ചേദിച്ചു എങ്കിലും ഏഷ്യനെറ്റിൻ്റെ കേബിൾ അടക്കമുള്ളവയിലേക്കു തീ പടർന്നു.
കോട്ടയത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.എം സി എഫിന് സമീപത്തെ ചപ്പു ചവറിൽ വീണ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാകാനുള്ള സാധ്യതയാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.