സുബി സുരേഷിന്റെ നിര്യാണത്തിൽ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു

കൊച്ചി :അഭിനേത്രിയും അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. സുബി സുരേഷിന്റെ മരണവാർത്ത അപ്രതീക്ഷിതവും വേദനാജനകവുമാണ്.

Advertisements

ഒട്ടേറെ സിനിമകളിലും വേദികളിലുമായി പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞ കലാകാരിയാണ് അകാലത്തിൽ വിടവാങ്ങിയത് എന്ന് മന്ത്രി പറഞ്ഞു. സിനിമയിലും ടി വി ഷോകളിലുമായി ഇനിയുമൊട്ടേറെ ദൂരം സഞ്ചരിക്കുവാൻ സർഗ്ഗശേഷിയുണ്ടായിരുന്ന പ്രതിഭയെ ആണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുബി സുരേഷിന്റെ സഹപ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു

Hot Topics

Related Articles