ശസ്ത്രക്രിയക്കായി തീയതി നിശ്ചയിച്ചു : കരൾ ദാനം ചെയ്യാൻ ബന്ധുവും തയ്യാറായി ; പക്ഷേ , ഒന്നിനും കാത്ത് നിൽക്കാതെ സുബി യാത്രയായി 

കൊച്ചി:  പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ ജീവനെടുത്തത് കരൾ രോഗം.  41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. കരൾ ദാനത്തിനായി ബന്ധുവിനെ കണ്ടെത്തുകയും ശസ്ത്രക്രിയയ്ക്കായി തീയതി നിശ്ചയിക്കുകയും ചെയ്തപ്പോഴാണ് സുബിയുടെ മരണം സംഭവിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. 

Advertisements

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്.  തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.അച്ഛന്‍: സുരേഷ്, അമ്മ:  അംബിക, സഹോദരന്‍ : എബി സുരേഷ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. 

ജനുവരി അവസാന ആഴ്ചയാണ് സുബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കരൾ മാറ്റ ശസ്ത്രക്രിയ അല്ലാതെ മറ്റു മാർഗമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.കരൾ ദാനത്തിനായി ബന്ധുവിനെ കണ്ടെത്തുകയും ക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്ന് വെൻറിലേറ്ററിലേക്ക് മാറ്റി ഇന്ന് രാവിലെ മരണവും സംഭവിച്ചു.

സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്.   വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.

Hot Topics

Related Articles