കുമരകത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കുമരകം :കുമരകം കോക്കോതോട്ടം ഷാപ്പിന് കിഴക്ക് വശത്തെ വാച്ചാതോട്ടിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കുമരകം കളത്തിപ്പറമ്പിൽ വീട്ടിൽ പി.കെ. വിജയപ്പൻ (74) ആണ് മരിച്ചത്.

Advertisements

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നാണ് ജോലിയിൽ നിന്നും വിരമിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും പോയ വിജയപ്പൻ തിരികെ വരാത്തതിനെ തുടർന്ന് മകൾ ലൗസി രഞ്ജിത്ത് ചൊവ്വാഴ്ച
കുമരകം പോലീസിൽ പരാതി നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച പുലർച്ചെ നടക്കാൻ ഇറങ്ങിയ സമീപവാസിയായ അനിലാണ് വാച്ചാതോട്ടിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എടുത്തു.

വാച്ചാപറമ്പ് പാലത്തിലൂടെ വീട്ടിലേയ്ക്ക് പോകും വഴിയാകാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ : സരള കളത്തിപ്പറമ്പിൽ കുടുംബാംഗം
മക്കൾ : ലൗസി മോൾ , ലിജേഷ് കുമാർ , ആഷ , നിഷ.

Hot Topics

Related Articles