കൊച്ചി : ഏതു കഥാപാത്രം കൊടുത്താലും നൂറുശതമാനം അത് മനോഹരമാക്കുന്ന കലാകാരിയാണ് സുബിയെന്നും, സുബിയുടെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് നടൻ ജയറാം. രോഗവിവരവും മരണവാർത്തയും ഇപ്പോഴാണ് അറിയുന്നതന്നും അദ്ദേഹം പ്രതികരിച്ചു.
നിരവധി സ്റ്റേജ് പരിപാടികളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും സുബിയുടെ ഒപ്പം അഭിനയിച്ച സിനിമകൾ കുറവണ് . ഏതു കഥാപാത്രത്തെക്കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞുകൊടുത്താലും അനായാസേന സുബി വേദിയിൽ അവതരിപ്പിക്കുമെന്നും ജയറാം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്റ്റേജിലെ പ്രകടനത്തിൽ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല. ഒരുതലമുറയിലെ മികച്ച കലാകാരന്മാരെയാക്കെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കുടുംബത്തിന്റെ എല്ലാ ദുഃഖത്തിലും മനസ്സുകൊണ്ട് പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു.
സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.