വെ​ല്ലു​വി​ളി​ക​ളെ അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ ഇസ്രായേൽ കാ​ര്‍ഷി​ക മേ​ഖ​ല ;രശ്മി ഇസ്രയലിൽ കണ്ടത് കൃഷിയിലെ വേറിട്ട കാഴ്ചകൾ

കുറവിലങ്ങാട് :കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെ നേതൃത്വത്തിൽ കുര്യനാട് ഇടത്തനാൽ രസ്മി സണ്ണി ഉൾപ്പെടെ 27 കർഷകരുടെ സംഘം ഇസ്രയേലിൽ കണ്ടതു കാർഷികമേഖലയുടെ വേറിട്ട കാഴ്ചകൾ.
കേന്ദ്ര സർക്കാരിന്റെ ഗോപാൽരത്ന പുരസ്കാര ജേതാവായ രശ്മി. ഇടത്തിനാൽ നിരവധിയായ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.

Advertisements

ഓരോ ചെടിയിലും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗം, മരങ്ങളുടെ വളർച്ചയും ആവശ്യമുള്ള വെള്ളത്തിന്റെ അളവും അറിയാൻ ഡെൻട്രോമീറ്റർ, പിന്നെ ഹാർഡ് വർക്കും സ്മാർട് വർക്കും കൃത്യമായി കൃഷിയിടങ്ങളിൽ നടപ്പാക്കുമ്പോൾ ലഭിക്കുന്ന മികച്ച ഉൽപാദനവും ഗുണനിലവാരവും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലയിൽ നിന്നു 4 പേരാണു സംഘത്തിൽ ഉണ്ടായിരുന്നത്– കുര്യനാട് ഇടത്തനാൽ രശ്മി സണ്ണി, പാലക്കാട്ടുമല തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോം, പെ​രു​വ തോ​ട്ടു​പു​റം റോ​ബ​ര്‍ട്ട്, പാമ്പാടി സ്വദേശി എബിൻ എന്നിവർ.

10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള 50 വയസ്സു പൂർത്തിയാകാത്ത 27 കർഷകരാണു വിവിധ ജില്ലകളിൽ നിന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
12ന് ഇസ്രയേലിൽ എത്തിയ സംഘം ടെൽ അവീവ്, വോൾക്കാനി, കോറൻവാലി തുടങ്ങിയ സ്ഥലങ്ങളിൽ കൃഷിയിടങ്ങൾ സന്ദർശിച്ചു പഠനം നടത്തി.

ആധുനികതയും കാർഷിക ഉപകരണങ്ങളുടെ ശരിയായ ഉപയോഗവും ആവശ്യമുള്ള സാധനങ്ങൾ മാത്രം ഉൽപാദിപ്പിച്ചു കൃഷിയിൽ ലാഭം കണ്ടെത്തുന്ന വേറിട്ട രീതിയും ഇസ്രയേലിലെ കൃഷിമേഖലയെ വ്യത്യസ്തമാക്കുന്നുവെന്നു രശ്മി യാത്രാനുഭവങ്ങളായി വിവരിക്കുന്നു.

കേ​ര​ള​ത്തി​ലെ കാ​ര്‍ഷി​ക​മേ​ഖ​ല​യി​ല്‍ എ​ല്ലാം ന​ഷ്ട​ത്തി​ലാ​ണെ​ന്നു സ​ങ്ക​ട​പ്പെ​ടു​ന്ന​വ​ര്‍ക്ക് ഇ​സ്രാ​യേ​ലി​ലെ​പ്പോ​ലെ ശാ​സ്ത്രീ​യ​മാ​യ കൃ​ഷി രീ​തി​ക​ള്‍ അ​വ​ലം​ബി​ച്ചാ​ല്‍ വ​ലി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കാ​മെ​ന്ന് രസ്മി അഭിപ്രായപ്പെടുന്നു. വെ​ല്ലു​വി​ളി​ക​ളെ അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​താ​ണ് അ​വി​ടു​ത്തെ കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം.

ഇസ്രയേൽ സന്ദർശനത്തിന്റെ ആദ്യദിനം ഇന്ത്യൻ എംബസിയിൽ പ്രത്യേക യോഗം. രണ്ടാം ദിനം മുതൽ വിവിധ സ്ഥലങ്ങളിൽ സന്ദർശനം. കൃഷികൾ ആരംഭിക്കുന്നതിനു മുമ്പ് വെള്ളം, വളം, വിപണിസാധ്യത തുടങ്ങി 20 കാര്യങ്ങൾ വ്യക്തമായി പഠിക്കും. മികച്ച വില ലഭിക്കുന്ന കാർഷിക ഉൽപന്നങ്ങൾ, ആഭ്യന്തര ഉപയോഗത്തിന് അത്യാവശ്യമായ ഉൽപന്നങ്ങൾ എന്നിവയാണു കൃഷി ചെയ്യുന്നത്. മൂന്നൂറും നാനൂറും ഏക്കറുകളിലാണു ഫലവൃക്ഷക്കൃഷി. അക്വാപോണിക്സ് കൃഷിരീതി വ്യാപകം. ഏതു കൃഷി വേണമെന്നു സർക്കാർ സംവിധാനങ്ങൾ പഠനം നടത്തി തീരുമാനിക്കും. ഇതുമൂലം കർഷകന് അർഹമായ വരുമാനം ലഭിക്കുന്നു.

കൃഷികളിൽ കീടങ്ങളുടെ ആക്രമണം തടയാൻ പ്രത്യേക സാങ്കേതികവിദ്യ. മരങ്ങളിലും ചെടികളിലും ഡെൻട്രോമീറ്റർ എന്ന പ്രത്യേക ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. മണ്ണിന്റെ ഈർപ്പം അളക്കുന്നതിന് ഉപഗ്രഹ സഹായത്തോടെ പ്രത്യേക സംവിധാനം.

ക്ഷീ​ര മേ​ഖ​ല​യി​ല്‍ കേ​ര​ള​ത്തി​ല്‍ ഫാം ​ന​ട​ത്തു​ന്ന പ​ല​രും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളാ​ണ് നേ​രി​ടു​ന്ന​തെ​ന്നു പ​റ​യു​മ്പോ​ള്‍ ഇ​സ്രാ​യേ​ലി​ല്‍ വ​ലി​യ നേ​ട്ട​മാ​ണ് ഈ ​മേ​ഖ​ല കൈ​വ​രി​ക്കു​ന്ന​ത്. 1,000 ക​ന്നു​കാ​ലി​ക​ളെ വ​ള​ര്‍ത്തു​ന്ന ഫാ​മി​ല്‍ 10 തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. ക​ന്നു​കാ​ലി​ക​ളെ കെ​ട്ടി​യി​ട്ടു വ​ള​ര്‍ത്താ​റി​ല്ല. 20 മു​ത​ല്‍ 50 ഏ​ക്ക​ര്‍ വ​രെ വ​രു​ന്ന ഫാ​മി​ല്‍ സ്വ​ത​ന്ത്ര​മാ​യി വി​ഹ​രി​ക്കു​ന്ന പ​ശു​ക്ക​ളെ സെ​ന്‍സ​റു​ക​ള്‍ (ചി​പ്പ്) ഉ​പ​യോ​ഗി​ച്ചാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ചെ​വി​യി​ല്‍ ടാ​ഗ് ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ ഓ​രോ ച​ല​ന​വും അ​റി​യാ​നാ​കും. അ​സു​ഖം, പ്ര​ജ​ന​ന​കാ​ലം എ​ല്ലാം ഇ​തി​ലൂ​ടെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യും.
പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കാ​റി​ല്ല. കി​ട​ക്കാ​ന്‍ സി​മ​ന്‍റു ത​റ​യി​ല്ല. ചാ​ണ​ക​വും മൂ​ത്ര​വു​മെ​ല്ലാം ഉ​ണ​ങ്ങി​പ്പോ​കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇസ്രയേൽജനത കൃഷിയെ സമീപിക്കുന്നതു തന്നെ തികഞ്ഞ പ്രഫഷനൽ മനസ്സോടെയാണ്.
12ന് ​ഇ​സ്രാ​യേ​ലി​ലെ​ത്തി​യ സം​ഘം ഒ​രാ​ഴ്ച്ച​കൊ​ണ്ട് കാ​ര്‍ഷി​ക രം​ഗ​ത്തെ വേ​റി​ട്ട കാ​ഴ്ച​ക​ളും രീ​തി​ക​ളു​മാ​ണ് മ​ന​സി​ലാ​ക്കി​യ​ത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.