തിരുവനന്തപുരം : കടലവകാശനിയമം മത്സ്യത്തൊഴിലാളികളുടെ ജന്മാവകാശമെന്ന പ്രചാരണത്തോടെ തീരദേശത്തെമ്പാടും തീരസദസുകൾ യൂത്ത്ഫ്രണ്ട് എം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ . കോട്ടയത്ത് നടക്കുന്ന യൂത്ത്ഫ്രണ്ട് എം അദ്ധ്വാനവർഗ്ഗ യുവസംഗമത്തിൽ ഈ പരിപാടിയുടെ രൂപരേഖ പ്രഖ്യാപിക്കും. മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും തീരസദസുകളിൽ പങ്കെടുപ്പിക്കും.
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് .കെ.മാണിയാണ് ഇൻഡ്യയിലാദ്യമായി മത്സ്യത്തൊഴിലാളികൾക്ക് കടലിലും കടൽത്തീരവാസത്തിനും നിയമപരമായ അവകാശം നൽകണമെന്ന ആവശ്യം ഉന്നയിച്ചത്. രാജ്യസഭയിലും അദ്ദേഹം വിഷയം അവതരിപ്പിച്ചു.ഈ ആശയ പ്രചാരണത്തിന്റെ സംസ്ഥാനതല ഉത്ഘാടന പരിപാടി മാർച്ച് രണ്ടാം വാരം വിഴിഞ്ഞത്ത് നടക്കുമെന്നും ബിറ്റു വ്യന്ദാവൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത്ഫ്രണ്ട് എം തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത്ഫ്രണ്ട് എം ജില്ല പ്രസിഡന്റ് കെ ജെ എം അഖിൽ ബാബു അധ്യക്ഷത വഹിച്ചു.സഹായ ദാസ് നാടാർ,ബിൻസൻ ഗോമസ്,മനോജ് കമലാലയം,വിഎം റെക്സോൺ ,അരുൺ വെങ്ങാനൂർ,സുധാ ലക്ഷ്മി,സനൽ പാറശ്ശാല തുടങ്ങിയവർ പ്രസംഗിച്ചു.