ഇടുക്കി : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നിയമവിദ്യാർത്ഥിയായ പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇന്നലെ രാത്രി തൊടുപുഴയിലാണ് സംഭവം. പെൺകുട്ടിയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
നാലാംവർഷ നിയമവിദ്യാർത്ഥിയാണ് പെൺകുട്ടി. പ്രതി ഷാജഹാനും പെൺകുട്ടിയും തമ്മിൽ നേരത്തെ സൗഹൃദമുണ്ടായിരുന്നു,. ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു, ഇതിനിടെ യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ നിയമവിദ്യാർത്ഥിയായ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറി. ഇതിനിടെ വീണ്ടും വിവാഹാലോചനയുമായി ഷാജഹാൻ എത്തി. ഇത് പെൺകുട്ടി നിഷേധിച്ചതോടെയാണ് കൊല്ലാനുള്ള ശ്രമം നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹചടങ്ങിൽ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു, അവിടെ വച്ച് താൻ വീണ്ടും വിവാഹാലോചനയുമായി വരുമെന്ന് ഷാജഹാൻ പെൺകുട്ടിയെ അറിയിച്ചു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു. തുടർന്ന് തൊടുപുഴയിലെത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. തുടർന്ന് രാത്രി ഇരുവരും നേരിട്ട് കണ്ട് സംസാരിച്ചു. വിവാഹാഭ്യർത്ഥന നിരസിച്ചതോടെ മറ്റാരോ ആയി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഇവർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇന്ന് തൃപ്പൂണിത്തറയിൽ വച്ച് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.