തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം റൺവേയിൽ പിൻഭാഗം ഇടിച്ചതോടെ യന്ത്രതകരാർ സംഭവിച്ചു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. കോഴിക്കോട് നിന്ന് ദമാമിലേയ്ക്കു പോകാൻ ആകാശത്തേയ്ക്കു പറന്നുയർന്ന വിമാനമാണ് യന്ത്രതകരാറിനെ തുടർന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.
187 യാത്രക്കാരുമായാണ് വിമാനം പറന്നുയർന്നത്. എന്നാൽ, വിമാനത്തിന്റെ എൻജിന് തകരാർ സംഭവിച്ചതായി കണ്ടെത്തിയതോടെ വിമാനം തിരുവനന്തപുരത്ത് ഇറക്കാൻ നിർദേശം നൽകുകയായിരുന്നു. വിമാനത്തിനുള്ളിൽ ദമാമിലേയ്ക്കു പോകാനുള്ള ഇന്ധനത്തിന്റെ ശേഖരമുണ്ട്. ഈ സാഹചര്യത്തിൽ വിമാനം ആകാശത്ത് ഇപ്പോൾ വട്ടമിട്ട് പറക്കുകയാണ് ചെയ്യുന്നത്. ഇന്ധനം പരമാവധി തീർത്ത ശേഷം വിമാനം തിരുവനന്തപുരം എയർപോർട്ടിൽ ഉച്ചയ്ക്ക് 12.15 ഓടെ ഇറക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 09.45 നാണ് വിമാനം പുറപ്പെട്ടത്. തുടർന്ന് അപകട സാധ്യത കണ്ടെത്തിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറക്കാൻ ആദ്യം ശ്രമിച്ചു. എന്നാൽ, കോഴിക്കോട് കരിപ്പൂർ വിമാനത്താവളം ടേബിൾ ടോപ്പ് വിമാനത്താവളമായതിനാൽ അപകട സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഇറക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടികളെല്ലാം പൂർത്തിയായി. തുടർന്നാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്.