വണ്ടിപ്പെരിയാർ : തൊണ്ടിയാർ എസ്റ്റേറ്റിൽ കടുവ രണ്ട് പശുക്കളെ ആക്രമിച്ചു .
ഒരെണ്ണത്തിനെ കൊന്നു ഒരെണ്ണം ജീവനോടെ കൂട്ടിൽ എത്തി തുടർന്ന് വനപാലക്കാരുടെയും എസ്റ്റേറ്റ് അധികൃതരുടെയും നേതൃത്വത്തിൽ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചതിൽ ആണ് കടുവയാണെന്ന് കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ ഉച്ചക്കാണ് സംഭവം ഉണ്ടായത് വണ്ടിപ്പെരിയാർ 62 – ആം മൈൽ തൊണ്ടിയർ എസ്റ്റേറ്റ് അലക്സാണ്ടർ എന്നയാളുടെ രണ്ട് പശുക്കളെയാണ് ഇന്നലെ കടുവ ആക്രമിച്ചത്.
ഉച്ചക്ക് ഒന്നരയോടെ കൂടിയായിരുന്നു സംഭവം. ഒച്ച കേട്ട ഇവർ ഓടിയെത്തിയതോടെ കടുവ കാട്ടിലേക്ക് മടങ്ങി.
ഇതിൽ ഒരു പശുവിനെ ആ സമയത്ത് കടുവ കൊല്ലുകയും ചെയ്തു. എന്നാൽ ഒരണ്ണം പരുക്കുകളോടെ തിരിച്ചെത്തി.
തുടർന്ന് എസ്റ്റേറ്റ് ഉടമയുടെയും വനപാലക്കാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചത്തുകിടന്ന പശുവിന്റെ അടുത്ത് ക്യാമറ സ്ഥാപിക്കുകയും. രാത്രി ഏഴുമണിയോടെ കൂടി മൂന്നോളം കടുവകൾ തിരിച്ചെത്തി ചത്തുകിടന്ന പശുവിനെ ഭക്ഷിക്കുന്ന ദൃശ്യമാണ് ക്യാമെറയിൽ പതിഞ്ഞത്. ഇതോടെ കടുവയാണെന്നു തിരിച്ചറിയുകയും ചെയ്തു.
പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് കിടക്കുന്ന എസ്റ്റേറ്റ് സ്ഥലത്താണ് കടുവ എത്തിയത്.