തിരുവല്ല : ടൈഫോടിനുള്ള വാക്സിൻ സൗജന്യമാക്കണമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (യുഎംസി) തിരുവല്ല യൂണിറ്റ് ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നിഷ്കർഷിക്കുന്ന പുതിയ മാനദണ്ഡങ്ങളിൽ ടൈഫോയിഡിനുള്ള വാക്സിൻ എല്ലാ ജീവനക്കാരും എടുത്തിരിക്കണം എന്ന വ്യവസ്ഥ പ്രകാരം വ്യാപാരികൾ അതിന് തയ്യാർ ആണ് . എന്നാൽ വാക്സിൻ ഇപ്പോൾ ലഭ്യമല്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്. വാക്സിൻ എടുക്കാതെ തദ്ദേശ-ഭരണ സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കി നൽകുകയും ഇല്ല.
പൊതു ജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന വിഷയ മായതിനാൽ സർക്കാർ സ്വന്തം നിലയിൽ അത് ഏറ്റെടുത്ത് നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (യുഎംസി) തിരുവല്ല യൂണിറ്റ് ആവശ്യപ്പെട്ടു.
സമിതി പ്രസിഡണ്ട് റെജി കുരുവിള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിജോ പി ജോസഫ്, ട്രഷറാർ ജേക്കബ് സക്കറിയ, സജി ചെറിയാൻ, തോമസ് ചെറിയാൻ, ജിബിൻ തൈക്കകത്ത്, റോബിൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
ടൈഫോടിനുള്ള വാക്സിൻ സൗജന്യമാക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ്
Advertisements