കോട്ടക്കൽ : പേഷ്യന്റ്സ് സേഫ്റ്റിയെ മുൻനിർത്തിയുള്ള ഈ വർഷത്തെ 2023 ഇന്റർനാഷണൽ പേഷ്യന്റ്സ് സേഫ്റ്റി അവാർഡ് ആസ്റ്റർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കരസ്ഥമാക്കി. ഹോസ്പ്പിറ്റലിന് കീഴിൽ പ്രവർത്തിക്കുന്ന ആസ്റ്റർ നർചർ പ്രോഗ്രാമാണ് എക്സലൻസ് ഇൻ പേഷ്യന്റ് & ഫാമിലി കൊളാബറേഷൻ എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായത്.
ദില്ലി താജ് പാലസിൽ നടന്ന ചടങ്ങിൽ ഗീതു ആർ ( അഡ്മിനിസ്ട്രേറ്റർ, ആസ്റ്റർ നർച്ചർ പ്രോഗ്രാം ), പി ജോൺ (നഴ്സിംഗ് ഓഫീസർ ) എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂക്ഷ്മ പരിശോധനക്കൊടുവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200ഇൽ അധികം അപേക്ഷകളാണ് അന്തിമഘട്ടത്തിലേക്ക് പരിഗണിച്ചത്. തുടർന്ന് വിശദമായ ഓഡിറ്റിംഗിനും വിശകലനങ്ങൾക്കുമൊടുവിൽ ഉന്നത ജൂറിയാണ് പുരസ്ക്കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്.
‘അമ്മ ഗർഭം ധരിക്കുന്നത് മുതൽ കുട്ടിക്ക് അഞ്ച് വയസ്സ് തികയുന്നത് വരെ അമ്മയെയും നവജാതശിശുവിനെയും പോഷിപ്പിക്കുകയും, പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ആസ്റ്റർ നർച്ചർ പ്രോഗ്രാം. ചുരുങ്ങിയ കാലയളവിനുളിൽ ആസ്റ്റർ വിമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കരസ്ഥമാക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്.
” ഇത്തരം പുരസ്കാരങ്ങൾ ആരോഗ്യ രംഗത്തെ പുതിയ നവീകരണങ്ങൾക്ക് പ്രചോദനമാകുമെന്ന് ” ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു