പ്രസാർ ഭാരതിയെ സംഘപരിവാർ വത്കരിക്കുന്നു; എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു 

കോട്ടയം: പ്രസാർ ഭാരതിയെ സംഘപരിവാർ വത്കരിക്കുന്നതിനെതിരെ എഐവൈഎഫ് കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം സിപിഐ ജില്ലാ അസി.സെക്രട്ടറി ജോൺ വി.ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് റെനീഷ് കാരിമറ്റം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി രഞ്ജിത് കുമാർ സ്വാഗതം ആശംസിച്ചു.എഐഎസ്എഫ്  ജില്ലാ സെക്രട്ടറി നിഖിൽ ബാബു കൃതജ്ഞത അർപ്പിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ രാജീവ് എം.ജി, ജിജോ സ്കറിയ,  അനീഷ് ഒ എസ്. , ഷാജോ കുടമാളൂർ,മുഹമ്മദ് നജീബ്, അനീഷ് ആനത്താനം, സി.പി.ഐ നേതാക്കളായ വി. വൈ പ്രസാദ്, സിബി താളിക്കല്ല് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles