പ്രൊഫഷണൽ രംഗത്തെ വെല്ലുവിളികൾ മറികടക്കുവാൻ നിയമനിർമ്മാണം നടത്തണം; ജോസ് കെ മാണി എം പി

കോട്ടയം; പ്രൊഫഷണൽ ജോലി ചെയ്യുന്നവർ നേരിടുന്ന വെല്ലുവിളികൾ മറികടക്കുവാൻ കാലാനുസൃതമായുള്ള നിയമനിർമ്മാണം ആവശ്യമാണെന്ന് കേരള കോൺ​ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു. കേരള പ്രൊഫഷണൽ ഫ്രണ്ട് (എം) സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി ആക്രമണം പോലെയുള്ള പ്രതിസന്ധികൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഡോക്ടമാർ ഉൾപ്പെടെയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ആശുപത്രി സംരക്ഷണ നിയമത്തിൽ തന്നെ സമൂല മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Advertisements

അത് പോലെ തന്നെ മറ്റുള്ള എല്ലാ പ്രൊഫഷണൽ രംഗത്തും വേണ്ട തൊഴിൽ സംരക്ഷണം നിലനിർത്തുന്നതിനുവേണ്ട സമൂലമായ നിയമനിർമ്മാണം നടത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. സ്ഥാനമൊഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് അനിൽ മാത്യു ( സന്തോഷ് കുഴിക്കാട്) അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ രം​ഗത്ത് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ ദീർഘ വീ​ക്ഷണത്തിന്റെ ഫലമായാണ് അദ്ദേഹം കോട്ടയം പാർലമെന്റ് അം​ഗമായിരുന്നപ്പോൾ കോട്ടയം പാലയിൽ ഐഐഐടി കൊണ്ടുവരാൻ കഴിഞ്ഞതെന്ന് യോഗത്തിൽ സംസാരിച്ച പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ശ്രീ. സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ പറഞ്ഞു, ജോബ് മൈക്കിൾ എംഎൽഎ, പ്രസിഡന്റ് ഡോ. ബിബിൻ കെ ജോസ്, സെക്രട്ടറി ഡോ. മിലിന്ത് തോമസ് തെമാലിൽ, വൈസ് പ്രസിഡന്റുമാരായ ബേബി സെബാസ്റ്റ്യൻ, സാജൻ എസ്, സെബിൻ അപ്രേം തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ കാപ്ഷൻ; കേരള പ്രൊഫഷണൽ ഫ്രണ്ട് (എം) സംസ്ഥാന പ്രതിനിധി യോ​ഗം കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‍ഡോ. ബിബിൻ കെ ജോസ് പ്രസിഡന്റ്,‍ ഡോ. മിലിന്ത് തോമസ് തെമാലിൽ സെക്രട്ടറി

കോട്ടയം; കേരള പ്രൊഫണൽ ഫ്രണ്ട് (എം) ന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ. ബിബിൻ കെ ജോസിനേയും വൈസ് പ്രസിഡന്റുമായി ബേബി സെബാസ്റ്റ്യൻ, സാജൻ .എസ്, ജനറൽ സെക്രട്ടറിയായി ഡോ. മിലിന്ത് തോമസ് തെമാലിൽനേയും തിരഞ്ഞെടുത്തു. കൂടാതെ 15 അം​ഗ സംസ്ഥാന എക്സിക്യൂട്ടീവ് സമിതിയേയും യോ​ഗം തിരഞ്ഞെടുത്തു. ആലപ്പുഴ എസ്.‍ഡി കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ബിബിൻ കെ ജോസ്, പാല ഐഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. മിലിന്ത് തോമസ് തെമാലിൽ

കേരള പ്രൊഫഷണൽ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബിബിൻ കെ ജോസും, ഡോ. മിലിന്ത് തോമസ് തെമാലിലും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.