രാജാക്കാട് :കെ.എസ്.ആർ.ടി സി ചേർത്തല ഡിപ്പോയിൽ നിന്നും ശാന്തമ്പാറയ്ക്ക് പുതിയ ബസ് സർവ്വീസ് ആരംഭിച്ചു.
കൃപാസനം പളളി, അർത്തുങ്കൽ പള്ളി എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് ഏറെ സഹായകമാകുന്നതാണ് ഈ സർവീസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 4.20 ന് ശാന്തമ്പാറയിൽ നിന്ന് പുറപ്പെടുന്ന ബസ് 11.20 ന് ചേർത്തലയിൽ എത്തും. ഉച്ചകഴിഞ്ഞ് 2 ന് ചേർത്തലയിൽ നിന്ന് പുറപ്പെടും .
ശാന്തമ്പാറ, പൂപ്പാറ,രാജകുമാരി, രാജാക്കാട്,കുഞ്ചിത്തണ്ണി,അടിമാലി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് രാവിലെ തൊടുപുഴ,പാലാ,കോട്ടയം ഭാഗങ്ങളിലെത്താൻ ഈ വണ്ടി സഹായമാണ്. കൂടാതെ വിദ്യാർത്ഥികൾക്കും ഈ സർവീസ് വലിയ ആശ്വാസമായി മാറും .
സമയവിവരം ചുവടെ…
രാവിലെ
4.20 ന് ശാന്തമ്പാറയിൽ നിന്ന് പുറപ്പെട്ട് 4.30 ന് പൂപ്പാറ,
4.40 ന് രാജകുമാരി,
4.50 ന് രാജാക്കാട്,
5.15 ന് കുഞ്ചിത്തണ്ണി,
5.55 ന് അടിമാലിയിലെത്തും.
6.05 ന് അടിമാലിയിൽ നിന്നും പുറപ്പെട്ട് 7 ന് ഊന്നുകൽ വഴി
7.45 ന് തൊടുപുഴയിലെത്തും.
8 ന് തൊടുപുഴയിൽ നിന്നും പുറപ്പെട്ട് 8.50 ന് പാലാ,9.40ന് കോട്ടയത്ത് എത്തും.
10 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് 10.15 ന് മെഡി.കോളേജ്
10.25 ന് നീണ്ടൂർ,10.35 ന് കല്ലറ,10.50 ന്
ഇടയാഴം,11 ന്
ബണ്ട് റോഡ് വഴി
11.20 ന് ചേർത്തലയിലെത്തും.തിരികെ
ഉച്ചകഴിഞ്ഞ് 2 ന് ചേർത്തലയിൽ നിന്നും പുറപ്പെട്ട്
2.20 ന് ബണ്ട് റോഡ്
2.30 ന് ഇടയാഴം,
2.45 ന് കല്ലറ
2.55 ന് നീണ്ടൂർ
3.05 ന് മെഡി കോളേജ് വഴി 3.20 ന് കോട്ടയത്തെത്തും.
3.30 ന് കോട്ടയത്തുനിന്നും പുറപ്പെട്ട്
4.20 ന് പാലാ വഴി
5.10 ന് തൊടുപുഴയിലെത്തും.
5.45 ന് തൊടുപുഴയിൽ നിന്നും പുറപ്പെട്ട്
7.35 ന് അടിമാലി
8.35 ന് രാജാക്കാട്, പൂപ്പാറ വഴി
9.20 ന് ശാന്തമ്പാറയിലെത്തും.