പത്തനംതിട്ട : ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി ) കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ (സിഎഫ്റ്റി-കെ) ബിഎസ്എസി, എംഎസ്സി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. സിഎഫ്ആര്‍ഡി ക്യാമ്പസില്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്കുശേഷം രണ്ടിനു നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യമേളയുടെ ഉദ്ഘാടനം, സിഎഫ്റ്റി-കെ ലോഗോ അനാച്ഛാദനം, ബിരുദ ചടങ്ങിന്റെ അഭിസംബോധന, അക്കാദമിക് അവാര്‍ഡുകളുടെയും മെഡലുകളുടെയും വിതരണം എന്നിവ മന്ത്രി നിര്‍വഹിക്കും.
സപ്ലെക്കോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി അധ്യക്ഷത വഹിക്കുകയും വിദ്യാര്‍ഥികള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നതോടൊപ്പം സന്ദേശവും നല്‍കും. ബിരുദദാന ചടങ്ങില്‍ ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, സിഎഫ്ആര്‍ഡി സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡി. രാഗേഷ് എന്നിവര്‍ പങ്കെടുക്കും.