ജസ്ററിസ് കെ.ജി ബാലകൃഷ്ണൻ്റെ അനുജൻ കെ.ജി വിജയൻ അന്തരിച്ചു

കടുത്തുരുത്തി :
സുപ്രിംകോടതി ചീഫ് ജസ്ററിസ് ആയിരുന്ന ജസ്ററിസ് കെജി ബാലകൃഷ്ണൻ്റെ അനുജൻ ആപ്പാഞ്ചിറ കോനക്കോപ്പുക്കാട്ടിൽ കെ ജി വിജയൻ (72 – റിട്ട. ഡെപ്യൂട്ടി കളക്ടർ) അന്തരിച്ചു.

Advertisements

അർബുദരോഗ ബാധിതനായി കുറെക്കാലമായി ചികിൽസയിൽ ആയിരുന്നു. സംസ്കാരം നാളെ(03-03-2023 വെളളിയാഴ്ച രാവിലെ 10 ന്.) ആപ്പാഞ്ചിറയിലുളള വീട്ടുവളപ്പിൽ നടക്കും. സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സി ടി രവികുമാറിൻ്റെ സഹോദരിയുടെ ഭർത്താവാണ് കെ.ജി വിജയൻ .

Hot Topics

Related Articles