തിരുവല്ല: ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിനു ഭീമമായി വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അധ്യാപകരും ജീവനക്കാരും എഫ് എസ് ഇ ടി ഒ നേതൃ ത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി സുഗതൻ ഉദ്ഘാടനം ചെയ്തു. ഗണേശ് റാം (കെ എസ് റ്റി എ) പി അജിത്, എ ഫിറോസ് (കെ.ജി.ഒ.എ) പി ബി മധു, കെ ഹരികൃഷ്ണൻ, എസ് ശ്രീകുമാർ, എം വി സുമ, ബിനു ജി തമ്പി,(എൻ ജി ഒ യൂണിയൻ) ആർ സുരേന്ദ്രൻ പിള്ള (കെ എം സി എസ് യു) എന്നിവർ പ്രസംഗിച്ചു.
കളക്ടറേറ്റിൽ കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ് സുമ ഉദ്ഘാടനം ചെയ്തു. ടി ആർ ബിജുരാജ് പ്രസംഗിച്ചു .
അടൂരിൽ എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ ജി ബിനുകുമാർ ഉദ്ഘാടനം ചെയ്തു
കെ.രവിചന്ദ്രൻ
എസ്.നൗഷാദ്
വി. ഉദയകുമാർ, ജി രാജീവ് എന്നിവർ പ്രസംഗിച്ചു .
തിരുവല്ലയിൽ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ബിന്ദു ഉദ്ഘാടനം ചെയ്തു.
പി.ജി ശ്രീരാജ്, ടി ബിജുകുമാർ എന്നിവർ പ്രസംഗിച്ചു. റാന്നിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൽ അഞ്ജു ഉദ്ഘാടനം ചെയ്തു. ബിനു കെ സാം, എം എസ് വിനോദ്, ഒ ടി ദിപിൻ ദാസ്, ജെ പി ബിനോയ്, എസ് മിലൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോന്നി യിൽ എൻ ജി ഒ യൂണിയൻ ജില്ല പ്രസിഡന്റ് എസ്സ്. ബിനു ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഷൈലജ കുമാരി,
എം പി ഷൈബി , ഐ ദിൽഷാദ്, കെ സതീഷ് കുമാർ, എസ് ശ്രീലത എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. കെ ശ്രീനിവാസൻ, കെ സഞ്ജീവ്, പി ആർ അഭിലാഷ് എന്നിവർ പ്രസംഗിച്ചു.