സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാര്യമാതാപിതാക്കളുടെ സൂപ്പർ മാർക്കറ്റിന് നേരെ വെടിവെപ്പ് ; മെസ്സിക്ക്‌ നേരെ ഭീഷണി ;പോലീസ് അന്വേഷണം ആരംഭിച്ചു

റൊസാരിയോ (അർജന്റീന): അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റക്കുസോയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിന് നേരേ വെടിവെയ്പ്പ്. വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ തോക്കുധാരികളായ രണ്ട് പേർ ചേർന്നാണ് വെടിവെയ്പ്പ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ ശേഷം മെസ്സിയെ ഭീഷണിപ്പെടുത്തിയുള്ള സന്ദേശവും ഇവർ അവിടെ ഉപേക്ഷിച്ചിട്ടുണ്ട്.

Advertisements

‘മെസ്സി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിന് നിങ്ങളെ സംരക്ഷിക്കാനാകില്ല.’ എന്നാണ് അക്രമികൾ ഉപേക്ഷിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്. റൊസാരിയോയിലെ മേയറാണ് പാബ്ലോ ജാവ്കിൻ. നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുക എന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ജാവ്കിൻ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്യൂണസ് ഐറിസിൽനിന്ന് ഏകദേശം 320 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലാണ് സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

സംഭവസമയത്ത് സൂപ്പർ മാർക്കറ്റ് അടഞ്ഞുകിടക്കുകയായിരുന്നതിനാൽ ആർക്കും ആളപായമില്ല. 14 തവണയാണ് അക്രമികൾ വെടിയുതിർത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles