കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേ സ്വർണക്കൊടിമരത്തിന് ഉയരത്തിൽ രണ്ടാം സ്ഥാനം; സ്വർണം പൊതിഞ്ഞിട്ട് 70 വർഷം

കിടങ്ങൂർ : സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്വർണക്കൊടിമരത്തിനു ഉയരത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം. ഹരിപ്പാട് ക്ഷേത്രത്തിലെ കൊടിമരത്തിനു മാത്രമാണ് ഇതിലും ഉയരമുള്ളത്.

Advertisements

നൂറ്റാണ്ടുകളായി കൊടിയേറി ഉത്സവം നടക്കുന്ന ക്ഷേത്രമാണ് കിടങ്ങൂരിലേത്. മുൻപു ചെമ്പു പൊതിഞ്ഞ കൊടിമരമായിരുന്നു. ഈ കൊടിമരം മാറ്റി 1952ൽ‌ സ്വർണക്കൊടിമരം സ്ഥാപിക്കുമ്പോൾ പ്രദേശത്തെ ആദ്യ സ്വർണ ധ്വജ സ്തംഭമായിരുന്നു. മലയാറ്റൂർ വനത്തിൽ കോടനാട് ഭാഗത്തു നിന്നാണ് ഇന്നത്തെ കൊടിമരത്തിനുള്ള തേക്ക് കൊണ്ടുവന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴു കൊണ്ട് മുറിച്ച് ഭൂമി സ്പർശനമേൽക്കാതെ കൊണ്ടുവന്ന മരം സവിശേഷമായ ഔഷധക്കൂട്ടുകളിൽ മാസങ്ങളോളം സൂക്ഷിച്ചു ബലപ്പെടുത്തിയാണു കൊടിമരമാക്കുന്നത്. അന്ന് ക്ഷേത്രത്തിനു സ്വന്തമായിരുന്ന നെറ്റിപ്പട്ടങ്ങളിലെ സ്വർണമാണ് കൊടിമരത്തിലെ പറകൾക്ക് ഉപയോഗിച്ചത്. 28 പറകളുണ്ട് മുകളിൽ മയിൽ വാഹനത്തോടു കൂടിയ കൊടിമരത്തിന്.

സ്വർണം പൊതിഞ്ഞിട്ട് 70 വർഷം പിന്നിട്ടെങ്കിലും തിളക്കം ഒട്ടും മങ്ങാതെ നിൽക്കുന്ന തൃക്കിടങ്ങൂരപ്പന്റെ സ്വർണക്കൊടിമരം കലർപ്പില്ലാത്ത തനിത്തങ്കത്തിന്റെയും നിർമാണ വൈദഗ്ധ്യത്തിന്റെയും ഉദാഹരണമാണ്. 2002ൽ കൊടിമരത്തിന്റെ 50–ാം വർഷത്തിൽ പ്രത്യേക കലശച്ചടങ്ങുകൾ നടത്തിയിരുന്നു. മനുഷ്യ ശരീരത്തിലെ നട്ടെല്ലുപോലെയാണ് ക്ഷേത്രത്തിനു കൊടിമരം.

Hot Topics

Related Articles