മോനിപ്പിള്ളി ദേവീക്ഷേത്രത്തിൽ ആയില്യം , മകം , പൂരം മഹോത്സവം 5, 6, 7 തീയതികളിൽ നടക്കും

മോനിപ്പിള്ളി :ദേവീക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ച് ഒന്നാം ഉത്സവദിനമായ അഞ്ചിന് ആയില്യം നാളിൽ രാവിലെ 10ന് ആയില്യംപൂജ സർപ്പക്കാവിൽ .വൈകിട്ട് 6 ന് കുടുക്കപ്പാറദേശതാലപ്പൊലി
ഗുരുകുലം ചെണ്ടവാദ്യസംഘം മുത്തേലപുരത്തിന്റെ ചെണ്ടമേളം , ചൈത്രം കലാസമിതി മോനിപ്പിള്ളി അവതരിപ്പിക്കുന്ന ശിങ്കാരിമേളം , മേൽമുരുക കാവടിസംഘം വൈക്കത്തിന്റെ കൊട്ടക്കാവടി , ശ്രീരഞ്ജിനി നാടൻ കലാരൂപങ്ങൾ ചങ്ങരംകുളം മുക്കുതലയുടെ ബട്ടർഫ്ളൈ ഡാൻസ് ആൻഡ് തായ്ലൻഡ് മോഡൽ ഡാൻസ് തുടങ്ങിയവയുടെ അകംബടിയിൽ താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരുന്നു .

Advertisements

6.30 ന് ദീപാരാധന .
7 ന് അമ്യത എസ് , അശ്വനി ജി നായർ , പാർവതി രാജേഷ് എന്നിവർ അവതരിപ്പിക്കുന്ന ഡാൻസ് .
7.30 ന് ശ്രീഭദ്ര തിരുവാതിരസംഘം മോനിപ്പിള്ളിയുടെ തിരുവാതിര .
8 ന് പടയണി .
8.30 ന് കലാനിലയം രാജു ആൻഡ്പാർട്ടി അവതരിപ്പിക്കുന്ന ടിപ്പിൾ കേളി .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം ഉത്സവദിനമായ ആറിന് മകം നാളിൽ രാവിലെ 8.30 ന് ശ്രീബലി എഴുന്നെള്ളിപ്പ് , 9 ന് കലം കരിക്കൽ ( വഴിപാട് ) .

വൈകിട്ട് 3 ന് ഊരുവലം എഴുന്നെള്ളിപ്പ് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് കളരിയ്ക്കൽ ക്ഷേത്രത്തിലും കോഴാനാൽ കൊട്ടാരത്തിലും എത്തി ഇറക്കി എഴുന്നെള്ളിപ്പ് പറ എടുപ്പ് ദീപാരാധന എന്നിവയ്ക്കു ശേഷം 6 ന് തിരിച്ച് എഴുന്നെള്ളുമ്പോൾ കോഴാനാൽ കൊട്ടാരത്തിൽ നിന്നും എഴുന്നെള്ളത്തിന് അകമ്പടിയായി താലപ്പെലിയും ആട്ടം കലാസമിതി തൃശ്ശൂരിന്റെ ശിങ്കാരിമേളം , ഹരിശ്രീ കലാസമിതി കാലിക്കറ്റിന്റെ ഡോൾ മയിൽ നൃത്തം , ഹരിശ്രീ കലാസമിതി കാലിക്കറ്റിന്റെ ദേവ തെയ്യം , സ്നേഹദീപം കണ്ണൂർ പയ്യന്നൂരിന്റെ വിളക്കാട്ടം , പവിത്രം കലാസമിതി മന്നം അവതരിപ്പിക്കുന്ന മണികണ്ഠസ്വാമി, നരസിംഹം, ഭദ്രകാളി, കൈലാസനാഥൻ എന്നി കലാരൂപങ്ങളും അണിനിരക്കുന്നു .

ചേറ്റുകുളം ദേശതാലപ്പൊലി താലമേന്തിയ നൂറ്കണക്കിന് ദേവീഭക്തരുമായി ആരംഭിക്കുമ്പോൾ അകമ്പടിയായി അണിനിരത്തുന്നത് ദ്യശ്യകല ഗുരുവായൂരിന്റെ ഗംഭീര ശിങ്കാരിമേളവും തെയ്യക്കാഴ്ചയും , ശ്രീ വിനായക പറവൂരിന്റെ പൂക്കാവടിയാട്ടം ശിങ്കാരിമേള അകമ്പടിയിൽ , താളലയ വെച്ചൂരിന്റെ ശിങ്കാരിമേളം , ഫോക് മീഡിയ പാമ്പാടിയുടെ നാടൻ കലാരൂപങ്ങളും തെയ്യക്കാഴ്ചയും , ഓം പരാശക്തി കേച്ചേരിയുടെ മയിൽപ്പീലി തെയ്യം , വിസ്മയ കാഴ്ചകളുമായി അനിമേട്രോണിക്സ് ഫെസ്റ്റിവൽ ഫ്ളോട്ട് എന്നിവയാണ് .

കളരിയ്ക്കൽ ക്ഷേത്രത്തിൽ നിന്നും ഐഡിയ നാട്യ കലാസമിതി പന്തളത്തിന്റെ കരകയാട്ടം , പമ്പമേളം , തെയ്യം കലാരൂപങ്ങൾ എന്നിവയും വേണുമാരാർ വെളിയന്നൂർ സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടിയ താലപ്പൊലിയും കൂടി വൈകിട്ട് 7ന് മോനിപ്പിള്ളി ടൗൺ പന്തലിൽ സംഗമിക്കും . തുടർന്ന് ടൗൺ പന്തലിൽ കർപ്പൂരാരാധന നടക്കും .
കർപ്പൂരാരാധനക്കു ശേഷം ക്ഷേത്രത്തിലേയ്ക്കു തിരിച്ചെഴുന്നള്ളത്ത് .

6.30 ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് നയിക്കുന്ന “കൊച്ചിൻ കലാഭവൻ ” ന്റെ മെഗാഷോ മാളികപ്പുറം ഫെയിം ദേവനന്ദ ( കല്ലു ) ഉത്ഘാടനം ചെയ്യന്നു .

8 ന് ദീപാരാധന 8.05 ന് കരിമരുന്ന് കലാപ്രകടനം 8.15 ദുർഗ്ഗാപൂജ

8.30 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ശീ അനന്ദഗോപന് സ്വീകരണം . തുടർന്ന് തിരുവരങ്ങിൽ കരിങ്കല്ലു പാകിയ പ്രദിക്ഷണ വഴി സമർപ്പണം അനന്ദഗോപൻ , നവീകരിച്ച കളിത്തട്ടിന്റെ സമർപ്പണം എം എൽ എ മോൻസ് ജോസഫ് , നവീകരിച്ച ക്ഷേത്ര റോഡിന്റെ സമർപ്പണം ജയകുമാർ പുത്തൻപുരയിൽ എന്നിവർ നിർവഹിക്കുന്നു .

9 ന് വിളക്കാചാരം – വേല സേവ 273-ാം നംബർ എൻ എസ് എസ് കരയോഗം വക 9 ന് മഹാപ്രസാദഊട്ട് .

വെളുപ്പിന് 3 ന് തൂക്കത്തട്ടിൽ നാളികേരം മുറിക്കൽ തുടർന്ന് 4 ന് ഐവർകളി , പടയണി .

മൂന്നാം ഉത്സവദിനമായ ഏഴിന് പൂരം നാളിൽ 9.45 ന് കുംഭകുട ഘോഷയാത്ര കല്ലിടുക്കിയിൽനിന്നും ആരംഭിക്കുന്നു . കുംഭകുടം ഘോഷയാത്രയിൽ താലപ്പൊലി , കുംഭകുടം , ശൂലം കുത്തൽ , കുന്നലക്കാടൻസ് അവതരിപ്പിക്കുന്ന ശിങ്കാരിമേളം , ഗുരുകുലം ചെണ്ടവാദ്യ സംഘം മുത്തലപുരം ശ്രീ വിനായക കലാക്ഷേത്രം ആലപുരം എന്നിവർ അവതരിപ്പിക്കുന്ന ചെണ്ടമേളം , വേൽമുരുക കാവടി സംഘം പറവൂരിന്റെ ശിങ്കാരിക്കാവടി എന്നിവയും അണിനിരക്കുന്നു .

10 ന് ക്ഷേത്ര തന്ത്രി മനയത്താറ്റ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 11 ന് കുംഭകുടം അഭിഷേകം 11.30 ന് ഉച്ചപൂജ. 12 ന് മഹാപ്രസാദഊട്ട് .

വൈകിട്ട് 6.15 ന് നിഖില എൻ എസ് പുത്തൻപുര, മേഘ സജീവ്, നേഘ സജീവ് തോട്ടുങ്കൽ എന്നിവർ അവതരിപ്പികുന്ന ഡാൻസ്
6.30 ന് ദീപാരാധന
7 ന് ആർദ്രമ്യതം ആച്ചിക്കൽ അവതരിപ്പിക്കുന്ന തിരുവാതിര .

  1. 30 ന് കോട്ടയം നാദബ്രഹ്മം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള .

8 ന് പളളി സ്രാമ്പിലേയ്ക്ക് ഭഗവതിയുടെ എഴുന്നെള്ളിപ്പ് . 10 ന് തലയാട്ടം കളി . 12 ന് ഗരുഡൻ തൂക്കം . വെളുപ്പിന് 3 ന് ഒറ്റത്തൂക്കം . സംയുക്ത ഗരുഡൻ പറവ സമർപ്പണത്തിനും സംയുക്ത മേള സമർപ്പണത്തിനും ശേഷം ചൂണ്ടകുത്തൽ .

തിരു ഉത്സവ ദിനങ്ങളിൽ രാവിലെ 6.15 ന് ശ്രീഭദ്ര നാരായണീയസമിതി മോനിപ്പിള്ളിയുടെ നാരായണീയ പാരായണവും , 7.15 ന് ശ്രീ നാരായണൻ പുളിന്താനത്തുമലയിൽ , രാജേഷ് തെക്കേടത്ത് എന്നിവരുടെ ദേവീ ഭാഗവത പാരായണവും , വൈകിട്ട് ദീപാരാധനയ്ക്ക് വേണു മാരാർ വെളിയന്നൂരിന്റെ സോപാന സംഗീതവും ഉണ്ടായിരിക്കുന്നതാണ്.

Hot Topics

Related Articles