പാചക വാതക വിലവർദ്ധനവിനെതിരെ ആർ.എസ്.പി അടുപ്പുകൂട്ടി സമരം നടത്തി

പത്തനംതിട്ട : പാചക വാതക വിലവർദ്ധനവിനെതിരെ ആർ.എസ്.പി യും ഐക്യ മഹിളാസംഘവും സംയുക്തമായി പത്തനംതിട്ട ബി.എസ്.എൻ.എൽ. ഓഫീസിനു മുമ്പിൽ അടുപ്പുകൂട്ടി സമരം നടത്തി. ആർ.എസ്.പി. ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മ റ്റിയംഗം പി.ജി. പ്രസന്നകുമാർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോർജ്ജ് വറുഗീസ്, തോമസ് ജോസഫ് ആർ.എം. ഭട്ടതിരി, ടി.എം. സുനിൽകുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം പെരിങ്ങര രാധാകൃഷ്ണൻ, മധുസൂദനൻ പിള്ള, ബാബു ചാക്കോ, എസ്. സതീഷ്, ശാരദ നാണുക്കുട്ടൻ, പി.എം. ചാക്കോ, ജോയി ജോൺ, സി. പ്രകാശ്, അംബികാ സോമരാജൻ, സി.എം. രാഘവൻ, എ. ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ഐക്യ മഹിളാസംഘം സംസ്ഥാന കമ്മറ്റിയംഗം ഷാഹിദാ ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.

Advertisements

Hot Topics

Related Articles