അര്‍ച്ചന ഫെസ്റ്റ്-2023 സംരംഭകമേളയും വനിതാദിനാഘോഷവും 5, 6 തീയതികളില്‍

ഏറ്റൂമാനൂര്‍: അര്‍ച്ചനാ വിമന്‍സ് സെന്ററിന്റ നേതൃത്വത്തില്‍ അര്‍ച്ചന ഫെസ്റ്റ്-2023 സംരംഭകശ്കതി സ്ത്രീശക്തി സംരംഭകമേളയും വനിതാദിനാഘോഷവും 5,6 തിയതികളില്‍ ഏറ്റൂമാനൂര്‍ വ്യാപരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisements

ഫെസ്റ്റിന്റ ഭാഗമായി പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പൗരാണികഭോജനശാലകള്‍, കലാവിരുന്ന്, സംവാദം,കലാമത്സരങ്ങള്‍, നൈപുണ്യ എക്‌സ്ബിഷന്‍, പദ്ധതികളുടെ ഉദ്ഘാടനം മികച്ചസംരംഭകരെ ആദരിക്കല്‍ എന്നിവയുണ്ട്.അര്‍ച്ചനാ വിമന്‍സ് സെന്റര്‍ കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പുകളും സംരംഭകരും പങ്കെടുക്കും.
5-ന് രാവിലെ 9.30-ന് പ്രദര്‍ശനപവലിയന്റ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിക്കും,അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാമത്സരങ്ങള്‍ നിഷാ ജോസ്.കെ.മാണി ഉദ്ഘാടനം ചെയ്യും.2.30-ന് സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.അര്‍ച്ചനാ വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യുഅധ്യക്ഷതവഹിക്കും.
രണ്ടാംിവസമായ 6-ന് രാവിലെ 11-ന് സമ്മേളനം ആര്‍ച്ച് ബിഷപ്പ മാര്‍.ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.

സ്ത്രീസുരക്ഷാപദ്ധതികള്‍ നിര്‍മ്മലാജിമ്മി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ അര്‍ച്ചനാ വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു,അസി.ഡയറക്ടര്‍ ആനിജോസഫ്,പോള്‍സണ്‍കൊട്ടാരത്തില്‍,പി.കെ.ജയശ്രീ,ഷൈനിജോഷി എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles