ഗുരുവായൂർ ആനയോട്ടം: കൊമ്പൻ ഗോകുൽ ജേതാവ്; ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പേറ്റും

തൃശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന പ്രസിദ്ധമായ ആനയോട്ടത്തിൽ കൊമ്പൻ ഗോകുൽ ജേതാവ്. കൊവിഡിന് ശേഷം 5 ആനകൾ പങ്കെടുത്ത ആനയോട്ടമാണ് ഇക്കുറി നടന്നത്.

Advertisements

രാത്രി ക്ഷേത്രം തന്ത്രി കൊടിയേറ്റുന്നതോടെ 10 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിന് തുടക്കമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവസ്വത്തിന് കീഴിലുള്ള 19 ആനകൾ ഉച്ചയോടെ മഞ്ജുളാൽ പരിസരത്ത് അണിനിരന്നു. ഇവരിൽ കൊമ്പന്മാരായ ഗോകുൽ , ചെന്താമരാക്ഷൻ, കണ്ണൻ, രവികൃഷ്ണൻ, പിടിയാനയായ ദേവി എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്.
നാഴിക മണി മൂന്ന് അടിച്ചതോടെ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റുവാങ്ങിയ കുടമണികളുമായി പാപ്പാന്മാർ മഞ്ചുളാൽ പരിസരത്തേക്ക് ഓടി.

കുടമണികൾ ആനകൾക്ക് അണിയിച്ചതിന് പിന്നാലെ ശംഖൊലി. 5 ആനകളും മത്സരിച്ച് ഓടി. കാണികളുടെ ആർപ്പുവിളികൾക്കൊപ്പം കൊമ്പൻ ഗോകുൽ ഒന്നാമതായി ഓടിയെത്തി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. പിന്നാലെ ചെന്താമരാക്ഷനും എത്തി.

ഇനിയുള്ള 10 ദിവസം ജേതാവായ ഗോകുൽ ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പേറ്റും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.