കോട്ടയം : കോട്ടയം കളത്തിപ്പടിയിൽ നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് രണ്ടു കാറുകളിലും ഒരു സ്കൂട്ടറിലും ഇടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് നാലരയോടെ കെകെ റോഡിൽ കളത്തിപ്പടി ജംഗ്ഷന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ബുള്ളറ്റ് നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ആദ്യം ഇടിച്ചു. ഇതിനുശേഷം, മറ്റൊരു കാറിൽ ഇടിച്ച് ഇതുവഴി എത്തിയ സ്കൂട്ടറിലും തട്ടി. അപകടത്തിൽ പൊൻപള്ളി സ്വദേശിയായ ജോയിക്ക് പരിക്കേറ്റു. അപകടത്തിനിടയാക്കിയ ബുള്ളറ്റ് ഓടിച്ചിരുന്ന എറണാകുളം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisements