പത്തനംതിട്ട ജില്ലാ പഞ്ചായത്ത് , കേരള നോളജ് ഇക്കോണമി മിഷന്, കുടുംബശ്രീ, ഐസിറ്റി അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ റാന്നി സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചു. 350 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. 28 കമ്പനികള്‍ നേരിട്ടും 17 കമ്പനികള്‍ ഓണ്‍ലൈനായും ഇന്റര്‍വ്യു നടത്തി. മാര്‍ച്ച് എട്ടിന് വനിത ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഓഫര്‍ ലെറ്റര്‍ കൈമാറും. മേളയുടെ ഉദ്ഘാടനം റാന്നി സെന്റ് തോമസ് കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു.
പിഎസ്സി അംഗം അഡ്വ. റോഷന് റോയ് മാത്യു മുഖ്യ അതിഥി ആയിരുന്നു.
കോളജ് പ്രിന്‍സിപ്പല്‍ ഏലിയാമ്മ കുരുവിള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹം, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, ഐസിറ്റി അക്കാദമി പ്രൊജക്റ്റ് ഹെഡ് ബിജു സോമന്, കുടുംബശ്രീ സംസ്ഥാന മിഷന് പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീകാന്ത്, കെ കെ ഇ എം റീജണല്‍ പ്രോഗ്രാം മാനേജര്‍ അനൂപ് പ്രകാശ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ നിഷ രാജീവ്, കോളജ് പ്ലേസ്മെന്റ് ഓഫീസര്‍ മെറിന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.