മൂന്നിലവ്: കഴിഞ്ഞ ഒന്നര വർഷക്കാലമായി തകർന്നു കിടക്കുന്ന കടപുഴ പാലം പുനർ നിർമിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് മൂന്നിലവ് പൗരസമിതി എന്ന പേരിൽ നാട്ടുകാർ നടത്തി വന്ന സമരം പിൻവലിക്കുക ആണെന്ന് സമരസമിതി അറിയിച്ചു.
അഴിമതി ലക്ഷ്യത്തോടെ മൂന്നു കോടി രൂപയുടെ പാലത്തിന്റെ എസ്റ്റിമേറ്റ് ആണ് എടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനി വേണമെങ്കിൽ അതിൽ രണ്ടു മീറ്റർ കുറച്ചു ഒന്നര കോടിയുടെ പാലം ആക്കാം എന്നും 65 ലക്ഷത്തിന്റെ പാലം പണിയാൻ ബ്ലോക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കം ഉള്ളവർ സമ്മതിക്കില്ല എന്ന മറുപടി ആണ് ജനങ്ങൾക്ക് ലഭിച്ചത്.
പാലം നിർമിക്കാൻ നിരവധി വഴികൾ ഉണ്ടായിരുന്നു എങ്കിലും
ഇതൊന്നും നടത്തിക്കില്ല എന്ന ഉറച്ച തീരുമാനം അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായത് ജനരോഷത്തിന് ഇടയാക്കി.
ഈ തീരുമാനത്തിൽ കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാതെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കുക ആണ് എന്ന ആരോപണം ഉണ്ട്.
കാര്യങ്ങൾ സത്യാവസ്ഥ ഇതൊക്കെ ആണെന്നിരിക്കെ
65 ലക്ഷം രൂപയുടെ പാലം നിർമിക്കാൻ എല്ലാ സാഹചര്യവും ഒരുങ്ങിയിട്ടും പാറമട ലോബിക്ക് വേണ്ടി
ഇത് വേണ്ട എന്ന് തീരുമാനം ആണ്
മൂന്നിലവിലെ രാഷ്ട്രീയ പാർട്ടികൾ ഭാഗത്തു നിന്നും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായത്.
ഇനിയും അനുകൂല തീരുമാനം ഉണ്ടാകില്ല എന്ന ഉറപ്പ് വന്നതോടെയാണ് സമിതി സമരം നടത്തി മണ്ടന്മാരാകേണ്ട എന്ന തീരുമാനത്തിൽ എത്തിയത്.ഇനി മറുപടി വോട്ടിലൂടെ നൽകാനാണ് ശക്തമായ തീരുമാനം.