തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. പിണറായിയുടെ കുടുംബത്തെ യു.ഡി.എഫുകാർ വേട്ടയാടുകയാണെന്നും ഇ.പി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുടി ബോബ് ചെയ്ത് കറുത്ത ഷർട്ടിട്ട് കറുത്ത തുണിയിൽ കല്ലുംകെട്ടി അക്രമം നടത്തിയാൽ ജനങ്ങൾ നേരിടും, കരിങ്കൊടിയുടെ പേരിൽ മുഖ്യമന്ത്രിയെ ആക്രമിച്ചാൽ നോക്കിനിൽക്കില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു . യു.ഡി.എഫ് നാശത്തിന്റെ കുഴിയാമ് സൃഷ്ടിച്ചത്. നിപയും കൊവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ച് നടക്കുന്നവരാണ് യു,ഡി.എഫുകാരെന്നും അദ്ദേഹം പരിഹസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി 20ന് കാസർകോട്ട് നിന്ന് തുടങ്ങിയ ജനകീയ പ്രതിരോധ യാത്രയിൽ ആദ്യമായാണ് ഇ,പി. ജയരാജൻ പങ്കെടുക്കുന്നത്. താൻ ജാഥയിൽ അംഗമല്ലെന്നും അതിനാൽ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ അപ്രസക്തമാണ് എന്നായിരുന്നു ജയരാജൻ നേരത്തെ പ്രതികരിച്ചിരുന്നത്.